തുന്നല്‍ക്കടയില്‍ വെച്ച് ബാലനെ പീഡനത്തിനിരയാക്കിയ ടൈലര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തുന്നല്‍ക്കടയില്‍ വെച്ച് ബാലനെ പീഡനത്തിനിരയാക്കിയ ടൈലര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ഒഞ്ചിയം സ്വദേശി മുതുവടത്തൂര്‍ കുന്നത്ത് വീട്ടില്‍ സുധാകരന്‍ കെ ടി കെ എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ മേനോന്‍ ശിക്ഷിച്ചത്. 13 വര്‍ഷം കഠിന തടവും 17,000 രൂപ പിഴശിക്ഷയുമാണ് വിധിച്ചത്. 2023 നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡില്‍ ദേശീയ പാതയുടെ വലതുവശത്തുള്ള ശീതള്‍ ടൈലേഴസ് എന്ന കടയില്‍ വച്ചാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. ഇവിടെ ജോലി ചെയ്തിരുന്നയാളായിരുന്നു പ്രതിയായ സുധാകരന്‍. തന്‍റെ ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ 15കാരനെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. വസ്ത്രത്തിന്‍റെ അളവെടുക്കാനെന്ന വ്യാജേന ഇയാള്‍ ഷോപ്പിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു. ഈ ദിവസം തന്നെ ചോമ്പാല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി വിദ്യാര്‍ത്ഥി പരാതി നല്‍കി. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സിജു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ് ഐസക്ക്

0
കൊച്ചി: യുഡിഎഫ് സർക്കാറിന്റെ പുതിയ ക്ഷേമ പെൻഷൻ നയത്തിനെതിരെ ഡോ.ടി.എം. തോമസ്...

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു

0
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ...

ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്താനും യുവതലമുറ തയ്യാറാകണമെന്ന്...

0
ഡൽഹി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം...

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ

0
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ്...