മുൻ ഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുൻ ഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവമുണ്ടായി അഞ്ചര വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പോലീസ് ഡ്രൈവർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പോലീസ് എഴുതി തള്ളി. സുധേഷ് കുമാറിന്‍റെ മകള്‍ ഡ്രൈവറെ മര്‍ദിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. പോലീസ് ഡ്രൈവർ ഗവാസ്ക്കറിനെയാണ് മുൻ ഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ സ്നിഗ്ധ മർദ്ദിച്ചത്. കനകുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ കഴുത്തിന് പിന്നിൽ മർദ്ദിച്ചു എന്നായിരുന്നു പരാതി.

വീട്ടുകാരുടെ ഭാഗത്തുനിന്നും നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച് സുധേഷ് കുമാറിനോട് നേരത്തെ പരാതി പറഞ്ഞതിനുള്ള പ്രതികാരമായിരുന്നു മ‍ർദ്ദനമെന്നായിരുന്നു പോലീസ് ഡ്രൈവർ പോലീസിന് നൽകിയ പരാതി. സംസ്ഥാന പോലീസിലെ ദാസ്യവൃത്തിയെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഇത്. പോലീസുകാരൻ ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവർ ജാതിപ്പേര് അധിക്ഷേപ്പിച്ചുവെന്ന പരാതി ഡിജിപിയുടെ മകളും നൽകി. ഇതിൽ ഡ്രൈവർ ഗവാസക്കറെക്കതിരെയും കേസെടുത്തു. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സർക്കാർ കൈമാറിയെങ്കിലും ഗവാസ്ക്കറുടെ മേൽ സമർദ്ദം ചെലുത്തി പരാതി പിൻവലിക്കാൻ പല ശ്രമങ്ങളും നടന്നു.

പക്ഷെ പരാതി പിൻവലിക്കാതെ കുറ്റപത്രം നൽകണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു വർഷം മുമ്പ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് എസ്പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. പക്ഷെ കോടതിയിൽ സമർപ്പിക്കാതെ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചു. വീണ്ടും ഗവാർസ്ക്കർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം കോടതിയിൽ നൽകിയത്. പോലീസ് ഡ്രൈവറെ മർദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകള്‍ക്കെതിരെ കുറ്റപത്രം. ഡിജിപിയുടെ മകളുടെ പരാതിയിലെടുത്ത കേസിൽ തെളിവുകളില്ലെന്നും തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ക്രൈം ബ്രാഞ്ച് അറിയിച്ചു. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വ‍ർഷം മുമ്പാണ് വിരമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...