സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. മില്ല് ഉടമകൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത സർക്കാർ ഇടപെട്ട് പരിഹരിക്കാമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനൽകി. നാളെ മുതൽ നെല്ല് സംഭരിക്കുന്ന കാര്യത്തിൽ വൈകിട്ടോടെ മിൽ ഉടമകൾ അന്തിമ തീരുമാനം എടുക്കും. കൊയ്ത്തു കഴിഞ്ഞ് അടുത്ത സീസണിലേക്ക് നെല്ല് സംഭരിക്കാറായി. ഇതിനിടയിൽ ആയിരുന്നു ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെ നെല്ല് സംഭരിക്കില്ലെന്ന് മില്ല് ഉടമകൾ നിലപാടെടുത്തത്. മന്ത്രി തല ചർച്ച നേരത്തെ നടന്നെങ്കിലും തീരുമാനമാകാതെ അലസി പിരിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരുമായി മില്ല് ഉടമകൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് തീരുമാനമായതോടെ നാളെ മുതൽ നെല്ല് സംഭരണം തുടങ്ങിയേക്കും. 2022- 2023 വർഷങ്ങളിൽ മിൽ ഉടമകൾക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സർക്കാർ ഇടപെട്ട് നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...