വിവാഹശേഷം പേര് മാറ്റി , പഴയ പേരിലേക്ക് മാറുന്നതിന് കേന്ദ്ര നഗരവികസന മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡം വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : വിവാഹശേഷം പേര് മാറ്റിയ സ്ത്രീകൾ അവരുടെ പഴയ പേരിലേക്ക് മാറുന്നതിന് കേന്ദ്ര നഗരവികസന മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡം വിവാദത്തിൽ. പേരു മാറ്റാൻ വിവാഹമോചനം നേടിയതിന്റെ രേഖകളോ ഭർത്താവിൽ നിന്ന് സമ്മതപത്രമോ വാങ്ങണമെന്ന വിജ്ഞാപനമാണ് വിവാദമായിരിക്കുന്നത്. വിജ്ഞാപനം ചോദ്യം ചെയ്ത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി. തുല്യതയുടെ ലംഘനമെന്ന് ഹർജിക്കാരി വിശദമാക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ , ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ദിവ്യ മോദി തോഗ്യ എന്ന യുവതിയുടെ ഹർജിയിലാണ് നീക്കം. വിവാഹ മോചന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് യുവതിയുള്ളത്. ഇതിനിടയിലാണ് യുവതി പേരുമാറ്റണമെന്ന അപേക്ഷ നൽകിയത്. എന്നാൽ ഭർത്താവിൽ നിന്ന് എൻഒസിയോ ഡിവോഴ്സ് പേപ്പറുകളോ ഇല്ലാതെ ഇത് സാധ്യമാകില്ലെന്ന് മനസിലായതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 14, 19, 21 അനുസരിച്ചുള്ള മൌലിക അവകാശങ്ങളുടെ ലംഘനമെന്നാണ് യുവതി ഹർജിയിൽ വ്യക്തമാക്കിയത്. കേസിൽ തുടർവാദം മാർച്ച് 28ന് നടക്കും. പരാതിക്കാരിക്കായി റൂബി സിംഗ് അഹൂജ, വിഷാൽ ഘെരാന, ഹാൻസി മെയിൻ, ദേവാംഗ് കുമാർ എന്നിവരാണ് ഹാജരായത്. ബന്ധപ്പെട്ട അധികാരികൾക്ക് ഇത്തരം രേഖകൾ കൂടാതെ തന്നെ പേരുമാറ്റം സംബന്ധിയായ തുടർനടപടികൾ സ്വീകരിക്കാൻ ഉത്തരവിടണമെന്നാണ് യുവതി ഹർജിയിൽ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...