Wednesday, July 2, 2025 3:47 pm

ഓതറയിൽ കലുങ്ക് തകർന്ന് നാടിന്റെ ഗതാഗതം നിലച്ചു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : ഓതറയിൽ കലുങ്ക് തകർന്ന് നാടിന്റെ ഗതാഗതം നിലച്ചിട്ടും  അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കണ്ണൻപള്ളി മൃഗാശുപത്രി-കപ്പളിങ്ങട്ടിൽപടി റോഡിലാണ് ആറുമാസം മുൻപ്‌ കലുങ്ക് ഇടിഞ്ഞത്. ഈ പാതയിൽ പി.ഐ.പി. കനാലിന്റെ മുകളിലായാണ് ഈ കലുങ്കുള്ളത്. റോഡിന്റെ ടാറിങ് നേരത്തെ നടത്തിയിരുന്നു. എന്നാൽ വഴിയിലെ കലുങ്ക് പൊളിച്ചുപണിതിരുന്നില്ല. മൈനർ ഇറിഗേഷന്റെ അനുമതി വേണമെന്ന കാരണത്താൽ ഇക്കാര്യം നടക്കാതെപോയി.

പിന്നീട് ഇതിന് വേണ്ടി ആരും തുടർനടപടികള്‍ കൈക്കൊണ്ടില്ല. പാതയിലെ ടാറിങ് കഴിഞ്ഞിട്ടും നാടിന് പ്രയോജനമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രദേശവാസികൾക്ക് ആകെയുണ്ടായിരുന്ന യാത്രാമാർഗവും അടഞ്ഞു. ഒൻപതാം വാർഡിലെ ആളുകളാണ് പുറംലോകവുമായി ബന്ധപ്പെടാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. ഓതറ മൃഗാശുപത്രി, എൻ.എസ്.എസ്. സ്കൂൾ, കോളട്ടിൽ സ്കൂൾ, കുന്നേകാട് ക്ഷേത്രം, പുത്തൻകാവ് എന്നിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.

കലുങ്ക് തകർന്നത്‌ ഇതുവഴി കടന്നുപോകുന്ന കനാലിലെ നീരൊഴുക്കിനെയും ബാധിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ഓതറയിൽ കിണറുകൾ വറ്റാതെ സംരക്ഷിക്കുന്നത് ഇതിലെ നീരൊഴുക്കാണ്. ഇവയുടെ ഉറവക്കണ്ണികൾ തെളിയാൻ സഹായിക്കുന്നത് കനാൽ ജലമാണ്. കലുങ്കിന്റെ അവശിഷ്ടങ്ങൾ മാറ്റാതെ ഒഴുക്കിന് മാർഗമില്ല. പുനർനിർമിക്കാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ...

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...