സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവ കേരളത്തിന്റേയും ലോകവനിതാദിനത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയര്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തും വിധമായിരുന്നു സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു.

രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ പകര്‍ച്ചേതര വ്യാധി മൂലമാണെന്നും ഇതിനുകാരണം അനാരോഗ്യകരമായ ജീവിതശൈലി, പുകയിലയുടേയും മദ്യത്തിന്റെയും ഉപയോഗം, വ്യായാമക്കുറവ്, വായു മലിനീകരണം എന്നിവയൊക്കെയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി. സ്ത്രീകളിലെ വിളര്‍ച്ച കണ്ടുപിടിച്ച് പരിഹരിക്കുന്ന ‘വിവ കേരളം’ കാമ്പയിന്‍ നടക്കുന്ന ഈ കാലയളവില്‍ സൈക്ലത്തോണ്‍ പോലെയുളള പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നും ഡിഎംഒ പറഞ്ഞു.

പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗവുമായും ജില്ലാ സ്‌പോര്‍ട്ട് കൗണ്‍സിലുമായും ഇഎസ് റോളര്‍ സ്‌ക്കേറ്റിംഗ് ക്ലബുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ പ്രസന്നകുമാര്‍, കാത്തോലിക്കേറ്റ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ശോശാമ്മ ജോണ്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ റ്റി.കെ. അശോക്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...