തൃശൂര്‍: സില്‍വര്‍ ലൈന്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
ജനകീയ പ്രതിരോധ യാത്രയ്ക്ക് ചെറുതുരുത്തിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ദൂരം വെറും മൂന്നു മണിക്കൂറും 54 മിനിറ്റുമാകും. 39 വണ്ടികളാണ് അങ്ങോട്ടും ഇങ്ങോട്ടുമുള്ളത്. ഓരോ വണ്ടികള്‍ തമ്മിലുള്ള വ്യത്യാസം 20 മിനിറ്റ്. ഷൊര്‍ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടു വലിയ കുട്ടയില്‍ അപ്പക്കൂട്ടം വില്‍ക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഒന്‍പതു മണിക്ക് പുറപ്പെട്ടാല്‍ വില്‍പനയ്ക്കു ശേഷം 12 മണിക്ക് ട്രെയിന്‍ കയറി 1.30ന് തിരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാം.അപ്പക്കഥയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
സില്‍വര്‍ ലൈന്‍ വന്നാലുള്ള നേട്ടങ്ങള്‍ അപ്പക്കഥയാക്കി എംവി ഗോവിന്ദന്‍
Recent News
Advertisment