ഇന്ത്യയിൽ നിലവിലെ കൊവിഡ്-19 നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.

പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

ബൊലെറോ വാഹനത്തിന് തുരുമ്പ് : മഹീന്ദ്ര കമ്പിനി 50,000 രൂപ നഷ്ടം നൽകുവാൻ വിധി

0
തൃശ്ശൂര്‍ : ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത...

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

0
കൊല്ലം : പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും...