പാലക്കാട് : സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇനി രഥോത്സവത്തിന്‍റെ നാളുകൾ. രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ് കൽപ്പാത്തി തെരുവ്. ഈ മാസം 8 നാണ് കൊടിയേറ്റം. കാപ്പിയുടെ മണമുള്ള കൽപ്പാത്തി തെരുവുകളിൽ ഇനി രഥമുരുളും കാലം. എട്ടാം തീയതി കൊടിയേറുന്നതോടെ പാലക്കാടിന്‍റെ എല്ലാ വഴികളും കൽപ്പാത്തിയിലേക്ക്. കൽപ്പാത്തി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രമാണ് ഉത്സവത്തിൻ്റെ പ്രധാന കേന്ദ്രം. ശ്രീലക്ഷ്മീ നാരായണ പെരുമാൾ, മന്ത്രക്കര മഹാഗണപതി, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളും ഇതിന്‍റെ ഭാഗമാണ്. നവംബര്‍ 14, 15, 16 തീയ്യതികളിലാണ് രഥോത്സവം. അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുക. നവംബര്‍ 16ന് ദേവരഥ സംഗമത്തോടെ രഥോത്സവം സമാപിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.