പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം ; അവസാന തീയതി ജൂണ്‍ 3

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നാ​ഗ്പൂർ‌ ഡിവിഷനിലേക്ക് 1044 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 3 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ secr.indianrailways.gov.in. വഴി അപേക്ഷ സമർപ്പിക്കാം. തസ്തികയുടെ പേര് – ട്രേഡ് അപ്രന്റീസ്, ഒഴിവുകളുടെ എണ്ണം – 1044, പേ സ്കെയിൽ – അപ്രന്റീസ്ഷിപ്പ് നിയമങ്ങളനുസരിച്ച്. നാ​ഗ്പൂർ ഡിവിഷനിൽ – 986 ഒഴിവുകൾ. മോട്ടിബാ​ഗ് വർൿഷോപ്പ് നാ​ഗ്പൂർ- 64 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

അപേക്ഷാർത്ഥി 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം, അല്ലെങ്കിൽ തത്തുല്യമായി അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്സ് പാസ്സായിരിക്കണം. പ്രായപരിധി 15 മുതൽ 24 വയസ്സ് വരെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ വെബ്‌സൈറ്റ് secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ മെയ് 4 ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...