Tuesday, January 7, 2025 4:28 am

കർണാലിൽ ഉപരോധം പിൻവലിച്ച് കർഷകർ, തീരുമാനം ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കർണാലിൽ കർഷകർ നടത്തി വന്ന ഉപരോധം പിൻവലിച്ചു. പോലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചതായി കർഷക നേതാക്കൾ അറിയിച്ചത്.

ഐതിഹാസിക പോരാട്ടത്തെ തകർക്കാനാകില്ലെന്ന് കർഷക നേതാവ് ഗുർ നാം ചടുനി മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് സംഘർഷത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.

റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും ജുഡീഷ്യൽ അന്വേഷണം. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകും. കർഷക പ്രതിഷേധത്തിന് നേരെ നടന്ന പോലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കർഷകൻ സുശീൽ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി

0
പത്തനംതിട്ട : ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ...

ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്

0
പത്തനംതിട്ട: മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി...

മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു

0
എറണാകുളം: മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ്...

ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍...