ശബരിമലയിലെ സ്വർണത്തിന്റെ തൂക്കത്തിൽ കുറവെന്ന് ആക്ഷേപം; പരിശോധന നാളെ

For full experience, Download our mobile application:
Get it on Google Play

ശബരിമല:ക്ഷേത്രത്തിന് നടവരവായി ലഭിച്ച സ്വർണത്തിന്റെ അളവിൽ കുറവുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്ട്രോങ് റൂം തുറന്നു പരിശോധന നടത്താൻ ദേവസ്വം ബോർഡ്. ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണവും വെള്ളിയും സൂക്ഷിക്കുന്ന, ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്ട്രോങ് റൂം തുറന്നാണ് നാളെ ഇവയുടെ തൂക്കം പരിശോധിക്കുക. തീർഥാടനകാലത്തു നടവരവായി ലഭിച്ച സ്വർണം, വെള്ളി എന്നിവ പൂർണമായും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ആരോപണങ്ങളെ തുടർന്നാണ് പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ തിരുവാഭരണം കമ്മിഷണർക്ക് നിർദേശം നൽകിയത്.

ഭക്തർ വഴിപാടായി നൽകിയ സ്വർണം, വെള്ളി എന്നിവ സന്നിധാനത്തു വിജിലൻസിന്റെ സാന്നിധ്യത്തിൽ ജീവനക്കാർ മഹസർ തയാറാക്കി പോലീസ് സുരക്ഷയിലാണ് ആറന്മുളയിലെ സ്ട്രോങ് റൂമിൽ എത്തിച്ചത്. ആക്ഷേപമുയർന്ന സാഹചര്യത്തിൽ മഹസർ ഒത്തുനോക്കി ഇവ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. അതേസമയം, ഇതു സാധാരണ പരിശോധന മാത്രമാണെന്നു കെ.അനന്തഗോപൻ പറഞ്ഞു. ഭക്തർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനായാണ് ചിലർ ആരോപണം ഉന്നയിച്ചത്. ഇത്തവണ 3300 ഗ്രാം സ്വർണമാണ് ലഭിച്ചത്. വിജിലൻസ് പരിശോധിച്ച് ഉറപ്പാക്കിയാണ് സ്ട്രോങ് റൂമിൽ കൊണ്ടുവന്നത്. എല്ലായിടത്തും സിസിടിവി ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടപ്പാത അടച്ച് ട്രാൻസ്ഫോർമറിൻറെ ഫെൻസിങ് ; റാന്നി വലിയപറമ്പുപടിയിൽ കാൽനടയാത്രക്കാർ ദുരിതത്തിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപറമ്പുപടിയിൽ...

പാറയുൽപ്പനങ്ങളുടെ വിലവർദ്ധനവ് , ജില്ലാ കളക്ടറുടെഉറപ്പിന് പുല്ലുവില

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായ വില...

കോച്ചിംഗ് സെന്ററിലെ അഗ്നിബാധയിൽ 14 മരണം ; ഉത്തർപ്രദേശിനെ നടുക്കിയ ദുരന്തത്തിൽ അടിയന്തര അന്വേഷണം

0
ലഖ്‌നൗ: ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക്...

എസ്.ഡി.പി.ഐ സ്ഥാപകദിനം ജില്ലയില്‍ ആഘോഷിച്ചു

0
പത്തനംതിട്ട: എസ്.ഡി.പി.ഐ പതിനെട്ടാം സ്ഥാപകദിനം പത്തനംതിട്ട ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ...