ബലാത്സംഗക്കേസ് പ്രതി സി.ഐ സുനു നാളെ നേരിട്ട് ഹാജരാകണമെന്ന് ഡി.ജി.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃക്കാക്കരയിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനുവിനോട് നാളെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡി.ജി.പി അനിൽ കാന്ത്. 11 മണിക്ക് പോലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ എത്തണമെന്നാണ് ഡി.ജി.പിയുടെ നിർദേശം. നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സി.ഐ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകൾ പോലീസിൽ സജീവമായിരുന്നു. ഇതിന്‍റെ ആദ്യപടി എന്ന നിലയ്ക്ക് സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു.

പിന്നീട് സി.ഐ സുനു അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിനെ സമീപിക്കുകയാണുണ്ടായത്. ട്രിബ്യൂണൽ ഈ കേസ് പരിഗണിക്കുകയും സുനുവിനോട് വിശദീകരണം തേടുകയും 31ാം തിയതിക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിന് വിശദീകരണം നൽകിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് ഡി.ജി.പി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. സുനുവിനെ സർവീസിൽ നിന്നും ഉടൻ പിരിച്ചുവിട്ടേക്കുമെന്ന സൂചനയാണ് പോലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...