Thursday, January 16, 2025 2:33 pm

കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം എത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിക്കും. പന്നി ഫാമുകളിൽ ബിഡിഒമാർ നേരിട്ടെത്തി പരിശോധന കടുപ്പിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും. ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ ആർടിഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കുഴിത്തുറൈ ജംഗ്ഷനിൽ പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ജില്ലാ കളക്ടറും എസ്പിയും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ പനച്ചിമൂടിൽ തമിഴ്നാട് പോലീസ് പിടികൂടിയ ലോറികളിൽ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങളായിരുന്നു. ലോറികളിൽ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളും അറസ്റ്റിലായി. ഹോട്ടലുകളിലെ മാലിന്യം നീക്കാൻ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്‍റിനെ ഉടൻ പിടികൂടുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. ഏജന്‍റിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവന്തപുരത്തെ ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയത് വന് വിവാദമായതിനെ പിന്നാലെയാണ് ഹോട്ടൽ മാലിന്യങ്ങളും പിടികൂടിയിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് കന്യാകുമാരി എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് അഞ്ച് ലോറികളാണ് പിടിച്ചെടുത്തത്. തമിഴ്നാട് അതിര്‍ത്തിയോടെ ചേര്‍ന്ന പനച്ചിമൂട് മലയോര ഹൈവേയിൽ വെച്ച് ലോറികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറികളിൽ മൂന്നെണ്ണം തമിഴ്നാട് സ്വദേശികളുടേതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുംകുറ്റവാളിയായ ബോംബ് ശരവണനെ അതിസാഹസികമായി പിടികൂടി പോലീസ്

0
ചെന്നൈ: കൊടുംകുറ്റവാളിയായ ബോംബ് ശരവണനെ അതിസാഹസികമായി പിടികൂടി പോലീസ്. ഇയാൾ 6...

ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതി : രമേശ് ചെന്നിത്തല

0
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് മന്ത്രിസഭാ യോഗം ബ്രൂവറി അനുവദിച്ച...

ഡ്രോ​ൺ ഉ​പ​യോ​ഗം ; ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി ഖ​ത്ത​ർ

0
ദോ​ഹ: ഡ്രോ​ൺ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം...

സൗജന്യ അക്യുപ്രഷർ ക്യാമ്പ് ജനുവരി 18 ശനിയാഴ്ച തിരുവല്ല വൈ.എം.സി.എ യിൽ

0
തിരുവല്ല : സൗജന്യ അക്യുപ്രഷർ ക്യാമ്പ് ജനുവരി 18 ശനിയാഴ്ച രാവിലെ...