പത്തനംതിട്ട : പഠനത്തോടൊപ്പം പ്രകൃതിയെയും അതിലൂടെ ഭൂമിയും സംരക്ഷിക്കുവാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന മുദ്രാവാക്യം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം വൃക്ഷ തൈ നട്ടു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.എസ്. സന്തോഷ് റാണി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ സി. കെ അനില്‍കുമാര്‍ മുഖ്യസന്ദേശം നല്‍കി. എ.ഇ.ഒ സീമാദാസ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുനില്‍ മൂലയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി വര്‍ഗീസ്, എസ് എം സി ചെയര്‍മാന്‍ ഹരിപ്രസാദ്, ഹയര്‍സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ഉദയന്‍പിള്ള, വിമുക്തി മിഷന്‍ സ്‌കൂള്‍ കോ-ഓഡിനേറ്റര്‍ മനീഷ് സിസി, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് കെ. വിധു , അടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഹീര്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.