‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഠനത്തോടൊപ്പം പ്രകൃതിയെയും അതിലൂടെ ഭൂമിയും സംരക്ഷിക്കുവാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന മുദ്രാവാക്യം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അദ്ദേഹം വൃക്ഷ തൈ നട്ടു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.എസ്. സന്തോഷ് റാണി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ സി. കെ അനില്‍കുമാര്‍ മുഖ്യസന്ദേശം നല്‍കി. എ.ഇ.ഒ സീമാദാസ്, വിമുക്തി മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുനില്‍ മൂലയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി വര്‍ഗീസ്, എസ് എം സി ചെയര്‍മാന്‍ ഹരിപ്രസാദ്, ഹയര്‍സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ഉദയന്‍പിള്ള, വിമുക്തി മിഷന്‍ സ്‌കൂള്‍ കോ-ഓഡിനേറ്റര്‍ മനീഷ് സിസി, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് കെ. വിധു , അടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഹീര്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം ; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന്...

0
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ...

സംസ്ഥാനത്തിന്റെ പേര് മാറ്റം : കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

0
ന്യൂഡൽഹി : സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ...

കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം നടന്നു

0
കോന്നി : കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി...

മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

0
പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ...