മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

For full experience, Download our mobile application:
Get it on Google Play

പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ (Muse Glimmer) അവതരിപ്പിച്ച് മെറ്റ. കമ്പനിയുടെ മ്യൂസ് സ്പാർക്ക് (Muse Spark 1.2) മോഡലിന്റെ പുതിയ വകഭേദമാണിത്. മ്യൂസ് ഗ്ലിമ്മർ ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും സാധിക്കുമെന്ന് മെറ്റ പറയുന്നു. 30 ബില്യൺ പാരാമീറ്ററുകൾ ഉള്ള മ്യൂസ് ഗ്ലിമ്മർ പ്രവർത്തിക്കാൻ ഒരു ഗ്രാഫിക്‌സ് കാർഡ് മാത്രം മതി. എഐ മോഡൽ അത്ര ചെറുതാണെന്ന് മെറ്റ വ്യക്തമാക്കുന്നു. ഷെഡ്യൂൾ മാനേജ്മെന്റ്, ഫയൽ ഓർഗനൈസേഷൻ തുടങ്ങിയ ജോലികൾ ഇതുപയോഗിച്ച് ചെയ്യാൻ കഴിയും. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ യു.എസ് സ്റ്റാർട്ടപ്പുകൾ പിന്തുടർന്നുവരുന്ന എഐ കാഴ്ചപ്പാടിന് വിരുദ്ധമായാണ് ഈ മോഡൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മെറ്റ സിഇഓ മാർക്ക് സക്കർബർഗ് ഇതേക്കുറിച്ച് എഴുതിയ ലേഖനവും ശ്രദ്ധനേടിയിട്ടുണ്ട്. ഡീപ്‌സീക്ക് (DeepSeek), മൂൺഷോട്ട് (Moonshot), അലിബാബ (Alibaba) തുടങ്ങിയ ചൈനീസ് എഐ കമ്പനികളുടെ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന ഓപ്പൺ മോഡലുകൾ യു.എസ് എഐ കമ്പനികൾക്കുമേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. എഐ ഉപയോഗത്തിന്റെ ചെലവ് യു.എസ് കമ്പനികളുടെ ഉപയോക്താക്കൾക്ക് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് മെറ്റയുടെ അപ്രതീക്ഷിത നീക്കം. ഓപ്പൺ മോഡലുകളുടെ സുരക്ഷയെക്കുറിച്ച് യു.എസ് എഐ കമ്പനികളായ ഓപ്പൺഎഐയും ആന്ത്രോപിക്കും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ മെറ്റ എല്ലാവർക്കുമായി വ്യക്തിഗത സൂപ്പർ ഇന്റലിജൻസ് ആണ് സൃഷ്ടിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. മ്യൂസ് ഗ്ലിമ്മർ ഡൗൺലോഡ് ചെയ്യുന്നതിന് ഫീസ് ഇല്ലെങ്കിലും ഉപയോക്താക്കൾ കമ്പ്യൂട്ടിങ് ചെലവുകൾ സ്വന്തമായി വഹിക്കേണ്ടി വരും. പുതിയ എഐ മോഡൽ പുറത്തിറക്കിയതിന് പിന്നാലെ ന്യൂയോർക്ക് വിപണിയിൽ മെറ്റയുടെ ഓഹരികൾ ഏകദേശം 1 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; തുരങ്കത്തിന്റെ അറ്റംവരെ ഡ്രോൺ പറന്നിട്ടും കുടുങ്ങിക്കിടക്കുന്ന 93...

0
കാഠ്മണ്ഡു : നേപ്പാളിലെ ഹൈഡ്രോപവർ തുരങ്കത്തിലെ തൊഴിലാളികളായ 93 പേരെ കാണാനില്ലെന്ന...

പ്രവാസികൾക്ക് മുന്നറിയിപ്പ് ; ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്...

0
കൊച്ചി: ദുബായിലും വടക്കൻ എമിറേറ്റുകളിലും സാധാരണ തൊഴിലാളികളെ ഇരകളാക്കി വൻ തട്ടിപ്പ്....

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....