Sunday, July 6, 2025 7:41 am

അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കി ജില്ലാ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കി ജില്ലാ പോലീസ്. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന പോലീസ് ഗൈഡിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിർദേശങ്ങളും അടങ്ങിയിരിക്കുന്നു. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശാനുസരണം പോലീസ് സൈബർ സെൽ തയാറാക്കിയ ‘ശബരിമല – പോലീസ് ഗൈഡ്’ എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. വിവരങ്ങൾ യഥാസമയം പുതുക്കി നൽകുന്നതിനും സാധിക്കും വിധമാണ് ഗൈഡ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പോലീസ് ഹെൽപ്‌ലൈൻ നമ്പരുകൾക്ക് പുറമേ, പോലീസ് സ്റ്റേഷനുകളുടെയും ഗതാഗതം, ആരോഗ്യം, മെഡിക്കൽ, കെഎസ്ആർടിസി, ആംബുലൻസ്, അഗ്നിരക്ഷാസേന, ഭക്ഷ്യസുരക്ഷ, ദേവസ്വം ഓഫിസ്, പൊതുവിവരങ്ങൾ എന്ന തലക്കെട്ടിൽ  ശബരിമലയുടെ ഐതിഹ്യം ചരിത്രം, വിവിധ ഉത്സവങ്ങൾ,   ഇരുമുടിക്കെട്ട്, എന്നിവയുടെ വിശദമായ വിവരണം ലഭ്യമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകൾ, ഓരോ ജില്ലയിൽ നിന്നും ശബരിമലയിലേക്കുള്ള പാതകൾ (വ്യോമ, റെയിൽ, റോഡ്), ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ഇടത്താവളങ്ങളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളും ഗ്രൗണ്ടുകളും, ദർശനവഴി, കാലാവസ്ഥാ അറിയിപ്പ് തുടങ്ങിയുള്ള വിവരങ്ങൾ അടുത്ത തലക്കെട്ടുകളിൽ വിശദമാക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബീഹാ​റി​ൽ മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഒ​രാ​ൾ ഷോ​ക്കേ​റ്റ് മ​രി​ച്ചു ; 24 പേ​ർ​ക്ക് പ​രി​ക്ക്

0
പാ​റ്റ്ന: മു​ഹ​റം ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഷോ​ക്കേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. ബീഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ...

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക് സർക്കാർ നിർദേശം

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക്...

തെ​ലു​ങ്കാ​നയിലെ മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി

0
ഹെെ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ പാ​സ​മൈ​ലാ​ര​ത്ത് മ​രു​ന്നു​നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40...

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി

0
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി....