കേരളത്തിലേക്ക് മദ്യം കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസ‍‌ർ​ഗോഡ്: കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലായി അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിലായി. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ 66.06 ലിറ്റർ കർണാടക മദ്യവും 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി (60 വയസ്) എന്നയാളാണ് പിടിയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, ഐബി പ്രിവൻ്റീവ് ഓഫീസർ ബിജോയ്.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മറ്റൊരു കേസിൽ 15.57 ലിറ്റർ കർണാടക മദ്യം കടത്തിക്കൊണ്ട് വന്ന 19കാരൻ പിടിയിലായി. കിദൂർ സ്വദേശി ഹരിപ്രസാദ് (19 വയസ്) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി സുരേഷിൻറെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. റെയ്‌ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മുരളി കെ.വി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ ടി.വി എന്നിവരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...