Thursday, July 4, 2024 2:37 pm

ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്ത്‌ ജില്ലാ പോലീസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിന്തറ്റിക് ലഹരിമരുന്നുള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വിപണനവും അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്. കഞ്ചാവില്‍ നിന്നും എം ഡി എം എ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളിലേക്ക് വിപണനം കളം മാറുന്ന പ്രവണത ജില്ലയിലും പ്രകടമാണ്. പെട്ടെന്ന് ലഹരി സമ്മാനിക്കുന്നതും കച്ചവടക്കാര്‍ക്ക് കൂടുതല്‍ ലാഭം കിട്ടുന്നതുമായ എം ഡി എം എ പോലെയുള്ളവ ജില്ലയിലെത്തിക്കുന്ന അന്തര്‍ സംസ്ഥാന കച്ചവട സംഘങ്ങള്‍ സജീവമാകുന്നതിനു തെളിവാണ് പന്തളത്തെ എം ഡി എം എ വേട്ട.

മാസങ്ങളോളം പോലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തെ, ജില്ലാ നാര്‍കോട്ടിക്‌ സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ്‌ സംഘവും പന്തളം പോലീസും ചേര്‍ന്നാണ് കഴിഞ്ഞ മാസം അവസാനം സാഹസികമായി കുടുക്കിയത്‌. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയായിരുന്നു ഇത്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ കൂച്ചുവിലങ്ങിടുന്നതിനും അടിച്ചമര്‍ത്തുന്നതിനും ആവശ്യമായ നിയമനടപടികള്‍ ജില്ലയില്‍ തുടർന്ന് വരികയാണ്. ഇതിനായി നിരന്തരം റെയ്ഡുകളും പരിശോധനകളും നടത്തിവരുന്നു. ഓണം നാളുകള്‍ കണക്കിലെടുത്ത്‌ നടപടികള്‍ ജില്ലയിൽ കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഈവര്‍ഷം ഇതുവരെ 156.110 ഗ്രാം എം ഡി എം എയാണ് ജില്ലയില്‍ പോലീസ് പിടികൂടിയത്. റാന്നിയില്‍ നിന്നും മൂന്നു യുവാക്കളെയും പന്തളത്തെ കേസില്‍ ആകെ എട്ട് പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടി ഡ്രഗ് ഇനത്തില്‍പ്പെട്ട സിന്തറ്റിക് ലഹരിമരുന്നുകളുടെ വിതരണം തടയുന്നതിന് വ്യാപകമായ അന്വേഷണത്തിലാണ് ജില്ലാ പോലീസ്. ജില്ലയില്‍ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും ലഹരിമരുന്നു എത്തിച്ചു നല്‍കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ നിരന്തര അന്വേഷണത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ബംഗളുരുവില്‍ നിന്നും എത്തിക്കുന്നതായാണ് അന്വേഷണത്തില്‍ വെളിവായത്‌.

ജില്ലയില്‍ എത്തിച്ച് ചെറു അളവുകളിലായി പൊതികളാക്കി വിപണനം നടത്തുന്നതാണ് സംഘങ്ങളുടെ രീതി. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ തന്നെ ഒന്നര ദിവസത്തോളം ലഹരി നില്‍ക്കുന്ന പാര്‍ട്ടി ഡ്രഗ്സിന് മണവും മറ്റും ഇല്ലാത്തതാണ് വിദ്യാര്‍ഥികളെയും യുവാക്കളെയും ആകര്‍ഷിക്കുന്നത്. ഇതിന്റെ ചെറിയ അളവിലെ ഉപയോഗം പോലും ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും സാരമായി ബാധിക്കും. ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റാമിന്‍ (എം ഡി എം എ) മോളി, എക്സ്, എക്സ്റ്റസി എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു.

ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാക്കല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. 1912 ൽ മെര്‍ക്ക് എന്നയാളാണ് എം ഡി എം എ ആദ്യം വികസിപ്പിച്ചെടുത്തത്‌. 1970 കളില്‍ സൈക്കൊതെറാപ്പി ചികില്‍സയില്‍ ഉപയോഗിച്ചുതുടങ്ങി. 1980 കളില്‍ തെരുവുകളില്‍ പ്രചാരത്തിലായിത്തുടങ്ങി. എം ഡി എം എ മിക്ക രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. വായിലൂടെയുള്ള ഉപയോഗത്തിലൂടെ അര മണിക്കൂറില്‍ തുടങ്ങി ഒരുമണിക്കൂറിനകം പ്രവര്‍ത്തിച്ചുതുടങ്ങും. 75-120 മിനിട്ടിനുള്ളില്‍ ഉച്ഛസ്ഥായിയിലെത്തും. മൂന്നുമുതല്‍ ആറു മണിക്കൂര്‍ വരെ ഫലം നീണ്ടുനില്‍ക്കുകയും ചെയ്യും. ഒരിക്കല്‍ ഉപയോഗിച്ചാല്‍ ആജീവനാന്തം അടിമയായി മാറും.

വിദ്യാര്‍ഥികളെ മയക്കുമരുന്നുകളുടെ അടിമകളാക്കുന്നതിനൊപ്പം അവരെ ക്രിമിൽകുറ്റങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കും .മയക്കുമരുന്ന് കടത്താനും വില്‍ക്കാനും കുട്ടികളെ ഉപയോഗിക്കുന്ന ക്രിമിനലുകളെ അടിച്ചമര്‍ത്തും. വിദ്യാലയ പരിസരങ്ങളില്‍ ലഹരിവില്പ്പന കര്‍ശനമായി തടയും. ലഹരിവസ്തുക്കള്‍ പിടിച്ചാല്‍ കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വിദ്യാര്‍ഥികള്‍ക്ക് ഇവ കൈമാറുന്നവര്‍ക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പിലെ ജാമ്യമില്ലാ വകുപ്പുകള്‍ കൂടിചേര്‍ത്ത് കേസെടുക്കുന്നത് തുടരും. ഓണ നാളുകളില്‍ മദ്യ മയക്കുമരുന്നുകളുടെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും കടത്തും വില്പ്പനയും കര്‍ശനമായി തടയുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും, ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടിയെടുക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി ഒറ്റയ്ക്കും എക്സൈസുമായി ചേര്‍ന്നും സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഓണക്കാലത്ത്‌ വിവിധ സംഘടനകള്‍, റെസിഡൻസ് അസ്സോസിയേഷനുകള്‍, കുടുംബശ്രീകള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മറ്റും നടത്തും. ബസ്‌, റെയില്‍വേ സ്റ്റേനുകള്‍, പൊതു സ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പി ടി എ, എസ് പി സി, എസ് പി ജി , ജനമൈത്രി പോലീസ് എന്നിവയെ പ്രയോജനപ്പെടുത്തി ഇവയ്ക്കെതിരെ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ബഹുവിധ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കും മറ്റും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.ലഹരിവസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന ബോര്‍ഡ്‌ വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിര്‍ദേശം നല്‍കി. ബന്ധപ്പെടേണ്ട പോലീസ് എക്സൈസ്‌ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ബോര്‍ഡില്‍ കാണിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും.

പൊതുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.ഇത്തരം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതികളുടെ മുന്‍ കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് തുടരും, പരമാവധി ശിക്ഷ ഉറപ്പാക്കും. കേസുകളില്‍ ഈവര്‍ഷം ഇതുവരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേനുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനകളില്‍ 27.740 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആകെ 70 കേസുകളിലായി 72 പേരെ അറസ്റ്റ് ചെയ്തു. 36 ഗ്രാം ഹാഷിഷ്‌ ഓയിലും, ഒരു കഞ്ചാവ് ചെടിയും പിടികൂടി. ഇക്കാലയളവില്‍ ആകെ 365 കേസുകളിലായി 372 പ്രതികളെയാണ് അറസ്റ്റ് ചെയ്തതതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു ; കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച്...

അമിത വേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം ; പോലീസുകാരന് സസ്‌പെൻഷൻ

0
കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ...

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം ; ഇപ്പോൾ അപേക്ഷിക്കാം ; വിശദ വിവരങ്ങൾ...

0
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി സി ഇ കെ (Centre...

കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌ 1.75 കോടി രൂപയുടെ കാര്‍ഷിക...

0
പത്തനംതിട്ട : കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌...