കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌ 1.75 കോടി രൂപയുടെ കാര്‍ഷിക നഷ്‌ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷം കനത്തു പെയ്‌ത കഴിഞ്ഞ മാസം ജില്ലയില്‍ നേരിട്ടത്‌ 1.75 കോടി രൂപയുടെ കാര്‍ഷിക നഷ്‌ടം. ഏത്തവാഴ, പച്ചക്കറി എന്നിവയ്‌ക്കാണ്‌ നഷ്‌ടം ഏറെയുണ്ടായത്‌. ഓണം വിപണി ലക്ഷ്യമിട്ടു കൃഷി ചെയ്‌തിരുന്ന ഏത്തവാഴയാണ്‌ നശിച്ചവയില്‍ ഏറെയും. മേയിലുണ്ടായ വേനല്‍മഴയിലും ഏത്തവാഴയ്‌ക്കു വ്യാപക നഷ്‌ടം നേരിട്ടു. വേനലിനെ പ്രതിരോധിച്ചു വളര്‍ത്തിയെടുത്ത പച്ചക്കറിയും വ്യാപകമായി നശിച്ചു. മഴയും കാറ്റും മൂലമുള്ള നഷ്‌ടമാണ്‌ ഏറെയും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 130.35 ഹെക്‌ടറില്‍ കൃഷിനാശമുണ്ടായെന്നാണ്‌ പ്രാഥമിക കണക്ക്‌. ആയിരത്തിലധികം കര്‍ഷകര്‍ കൃഷിഭവനുകള്‍ മുഖേന നഷ്‌ടം രേഖപ്പെടുത്തിയിട്ടുണ്ട്‌. കുലച്ചതും കുലയ്‌ക്കാത്തതുമായ 30,000 ല്‍പരം ഏത്തവാഴകള്‍ നശിച്ചു. കോന്നി, ഏനാത്ത്‌, നെടുമ്പ്രം, ഇരവിപേരൂര്‍, പ്രമാടം, പന്തളം തെക്കേക്കര, ചെന്നീര്‍ക്കര ഭാഗങ്ങളില്‍ ഏത്തവാഴ കര്‍ഷകര്‍ക്കു നഷ്‌ടമുണ്ടായി.

കാറ്റില്‍ ഒടിഞ്ഞുവീണാണ്‌ ഏത്തവാഴ അധികവും നഷ്‌ടപ്പെട്ടത്‌. വിപണിയില്‍ മെച്ചപ്പെട്ട വിലയുണ്ടായിരുന്ന സമയത്ത്‌ വിളവെത്താറായ കുലകള്‍ നഷ്‌ടമായതും വന്‍ തിരിച്ചടിയായി. 21000 ലേറെ കുലയ്‌ക്കാത്ത വാഴകള്‍ നശിച്ചതില്‍ 42.48 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. 10620 കുലച്ച വാഴകള്‍ നശിച്ചതില്‍ 1.26 കോടി രൂപയും നഷ്‌ടം കണക്കാക്കുന്നു. 0.08 ഹെക്‌ടറിലാണ്‌ പച്ചക്കറി കൃഷി നശിച്ചത്‌. നാല്‌ ഹെക്‌ടറോളം സ്‌ഥലത്ത്‌ എള്ള്‌ കൃഷി നഷ്‌ടപ്പെട്ടു. മരച്ചീനി, തെങ്ങ്‌ തുടങ്ങിയവയ്‌ക്കും നാശമുണ്ടായി. ഏനാത്ത്‌, ഏഴംകുളം ഭാഗങ്ങളില്‍ വെറ്റില കൃഷിക്കും നാശം നേരിട്ടിരുന്നു. വേനല്‍ക്കാല കെടുതിയും പിന്നാലെ എത്തിയ മഴയും കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായിരുന്നു. ഏത്തവാഴ ഏറെ പ്രതീക്ഷയോടെയാണ്‌ കൃഷി ചെയ്‌തതെങ്കിലും വേനലില്‍ പലയിടത്തും ഇവയ്‌ക്കു നഷ്‌ടമുണ്ടായി.

വെള്ളം ലഭിക്കാതെ ഏത്തവാഴ പലയിടത്തും കരിഞ്ഞു വീണു. പിണ്ടി പഴുത്ത്‌ ഒടിഞ്ഞു വീഴുകയും പതിവായി. വാഴക്കുലകള്‍ കരിഞ്ഞുണങ്ങിയും നഷ്‌ടമുണ്ടായി. കാലാവസ്‌ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും വന്യമൃഗ ശല്യവും കാരണം ഏറെ ബുദ്ധിമുട്ടിലായത്‌ ഏത്തവാഴ കര്‍ഷകരാണ്‌. പാട്ടത്തിനു ഭൂമിയെടുത്തും മറ്റും കൃഷി നടത്തിയവരാണേറെയും. ബാങ്ക്‌ വായ്‌പയെടുത്ത്‌ കൃഷി ചെയ്‌തവരുമുണ്ട്‌. ഒടിഞ്ഞു വീഴുന്ന കുലച്ച വാഴയ്‌ക്ക് 300 രൂപയാണ്‌ വിള ഇന്‍ഷുറന്‍സില്‍ നഷ്‌ടപരിഹാരം ലഭിക്കുക. കര്‍ഷകരില്‍ നല്ലൊരു പങ്കു വിള ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചേര്‍ന്നവരല്ല. അപേക്ഷിച്ച്‌ ഒന്നര വര്‍ഷം കഴിഞ്ഞാണ്‌ പലപ്പോഴും നഷ്‌ടപരിഹാരം ലഭിക്കുക. ഇക്കൊല്ലം മാര്‍ച്ച്‌ 31 വരെയുള്ള ബില്ലുകള്‍ പാസായിട്ടുണ്ടെന്ന്‌ കൃഷിവകുപ്പ്‌ പറയുന്നു. നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷകളില്‍ 67.45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...