Monday, May 5, 2025 12:15 pm

സിനിമാസ്റ്റൈയിൽ ഡ്രൈ​വ​റെ ത​ട്ടി​കൊണ്ടുപോയി വാ​ഹ​നം ക​വ​ർ​ച്ച : ര​ണ്ടുപേ​ർ​ കൂ​ടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക​ല്ല​ടി​ക്കോ​ട്: ഡ്രൈ​വ​റെ ത​ട്ടി​യെ​ടു​ത്ത് വാ​ഹ​നം ക​വ​ർ​ന്ന കേ​സി​ൽ പ​ത്തം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ​കൂ​ടി പി​ടി​യി​ലാ​യി. പു​തു​പ്പ​രി​യാ​രം പു​ളി​യം​പു​ള്ളി മു​ഴു​വ​ഞ്ചേ​രി​യി​ൽ ടൈ​റ്റ​സ് ജോ​ർ​ജ് (34), ക​ട​മ്പ​ഴി​പ്പു​റം മു​ഴു​വ​ഞ്ചേ​രി ബി​ജോ​യ് വ​ർ​ഗീ​സ് (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലായിരിക്കുന്നത്. നേ​ര​ത്തേ കോ​ങ്ങാ​ട് പൂ​ള​ക്കു​ണ്ട് ബി​ജീ​ഷ് (29), ചി​റ്റൂ​ർ പൊ​ൽ​പ്പു​ള്ളി ഉ​മ​ർ (30) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജി​ല്ല പോലീസ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഗ​സ്റ്റ് നാ​ലി​ന് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​മ്പാ​റ​ക്ക​ടു​ത്ത് ചൂ​രി​യോ​ട് പാ​ല​ത്തി​നു സ​മീ​പം പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ന്ന പാ​ർ​സ​ൽ ക​യ​റ്റി​യ കെ.​എ​ൽ-59 വി 0613 ​ന​മ്പ​ർ പി​ക്ക​പ്പ് വാ​നി​നെ പി​ന്തു​ട​ർ​ന്ന് ബൊ​ലേ​റോ ട്ര​ക്കി​ലും ര​ണ്ടു കാ​റു​ക​ളി​ലു​മെ​ത്തി​യ ക​വ​ർ​ച്ച​സം​ഘം വാ​ൻ ത​ട​ഞ്ഞി​ട്ട് ഡ്രൈ​വ​റെ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​റ​ക്കി മ​ർ​ദി​ച്ച​ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വാ​ഹ​ന​ത്തി​ൽ കു​ഴ​ൽ​പ​ണ​മു​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പി​ന്നീ​ട് പ​ണ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പി​ക്ക​പ്പ് വാ​ൻ പ​ട്ടാ​മ്പി ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ചു. ഡ്രൈ​വ​ർ പാ​ല​ക്കാ​ട് നൂ​റ​ണി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ​യാ​ണ് (57) മ​ർ​ദി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​നാ​ണ് പോലീസ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ശേ​ഷം പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രും തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പോലീസ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പി​ടി​യി​ലാ​യ ടൈ​റ്റ​സ് ജോ​ർ​ജ് ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോലീസ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഡി​വൈ.​എ​സ്.​പി പി. ​സു​ന്ദ​ര​ൻ, ക​ല്ല​ടി​ക്കോ​ട് സി.​ഐ എം. ​ഷ​ഹീ​ർ, എ​സ്.​ഐ​മാ​രാ​യ വി.​എം. നൗ​ഷാ​ദ്, കെ.​കെ. പ​ത്മ​രാ​ജ്, എ.​പി. വി​ജ​യ​മ​ണി, എ​സ്.​സി.​പി.​ഒ​മാ​രാ​യ സി.​എ​സ്. സാ​ജി​ദ്, വൈ. ​ഷം​സു​ദ്ദീ​ൻ, എ. ​പ​ത്മ​രാ​ജ്, എ. ​രാ​കേ​ഷ്, പി.​എം. ജോ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാക് സംഘർഷ സാഹചര്യം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി

0
ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ...

മത്തിമലയ്ക്കായി ആവിഷ്കരിച്ച ചെറുകിട കുടിവെള്ളപദ്ധതി പൂർത്തിയായി

0
കവിയൂർ : മത്തിമലയ്ക്കായി ആവിഷ്കരിച്ച ചെറുകിട കുടിവെള്ളപദ്ധതി പൂർത്തിയായി. കേന്ദ്ര...

ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും

0
പുതുശ്ശേരിമല : ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും. ഉത്സവത്തിന്...

യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ്...