നിയമസഭയിൽ നടന്നത് പൊറാട്ടുനാടകം ; സതീശൻ സിപിഎമ്മിന് കുഴലൂതുന്നു : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം, കണക്കുകൾ സമർപ്പിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകി. ഒരു ശവ സംസ്ക്കാരത്തിന് 75,000 എന്നതു പോലുള്ള കള്ളക്കണക്കല്ലാതെ മറ്റൊന്നും കേരളസര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിലെ യാഥാർത്ഥ്യം പ്രതിപക്ഷം ചോദ്യംചെയ്യുന്നില്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ദേശീയദുരന്തനിവാരണ ഫണ്ടിൽ നിന്ന് 5 വർഷത്തിനിടെ1471 കോടി കേരളത്തിന് അനുവദിച്ചു. ഈ വർഷത്തെ ആദ്യ ഗഡുവായ 146 കോടി കഴിഞ്ഞ ദിവസം നൽകി. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ മാനദണ്ഡം ഉണ്ടാക്കിയത് യുപിഎ സർക്കാരെന്നത് വി.ഡി.സതീശൻ മറക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...