പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഡ്രഗ്‌സ് ഫ്രീ പത്തനംതിട്ട’ ക്യാമ്പയിന്‍ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് പ്രസാദ് ജോൺ മാമ്പ്ര അധ്യക്ഷത വഹിച്ചു. രാജ്യത്തെ ആദ്യത്തെ ഐ.എസ്.ഓ. 10004 : 2018 സർട്ടിഫിക്കേഷൻ ലഭിച്ച പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിനും രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിനും മെമെന്‍റോ നൽകി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവാനിക്കൽ, ജില്ലാ ട്രഷറർ കെ.എസ്.അനിൽകുമാർ, പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി അലിഫ്ഖാൻ, യൂണിറ്റ് ട്രഷറർ ബെന്നി ഡാനിയേൽ, ഇസ്മായിൽ മൾബറി, കെ.സുരേഷ് ബാബു, വിനോദ് ചാണ്ടി, ലീനാ വിനോദ്, നൗഷാദ് റോളക്സ്, സുരേഷ് ലാൽ, ജോഷ്വ ജോസ്, ജോർജ്ജ് വർഗീസ്, ജോജി ജോയി, സുബലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























