കോഴിക്കോട് : തുറയൂരിൽ വീട്ടുവളപ്പിൽ വിരുന്നെത്തിയ താറാവും കുട്ടികളും കൗതുകമായി. തിരിക്കോട്ട് താഴ ബാബുവിന്റെ വീട്ട് വളപ്പിൽ ഇന്നലെ വൈകീട്ടാണ് ലെസർ വിസ്റ്റിലിംഗ് ഡക്ക് എന്ന് പേരുള്ള താറാവും ഏഴ് കുട്ടികളും എത്തിയത്.
കേരളത്തിൻെറ പല ഭാഗങ്ങളിലും കണ്ട് വരുന്ന ഇനത്തിൽപെട്ടവയാണിത്. ഡാർക്ക് കളറുള്ള ഇവയുടെ പുരികം നല്ല വെളുത്ത നിറത്തിലാണ്. ഇതിന്റ അടുത്ത് ചെല്ലാനും തൊടാനും ശ്രമിക്കുന്നവരുടെ നേർക്ക് കയർക്കുന്ന സ്വഭാവമാണുള്ളത്. വിവരം അറിഞ്ഞ് ധാരാളം പേർ ഇവയെ കാണാൻ എത്തികൊണ്ടിരിക്കുകയാണ്.