കോടികള്‍ തുലച്ച ഇ – ടോയ് ലെറ്റ്‌ പദ്ധതി ; കരാര്‍ എടുത്തവനും കൊടുത്തവനും കാശുണ്ടാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃത്യമായ പരിപാലനവും ഭരണപരമായ ഇടപെടലുകളും ലഭിക്കാതെ ഈ- ടോയ് ലെറ്റ്‌ പദ്ധതികള്‍ പരാജയപ്പെട്ടു. 2010 ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ഇറാം സൈന്റിഫിക് സൊലൂഷന്‍ എന്ന സ്ഥാപനമാണ്‌ അത്യാധുനിക രീതിയിലുള്ള ഒട്ടോമാറ്റിക്ക് ടോയ് ലെറ്റുകള്‍ വികസിപ്പിച്ചെടുത്തത്. 2010 ല്‍ കോഴിക്കോട് ജില്ലയില്‍ ആദ്യത്തെ ഇ – ടോയ് ലെറ്റ്‌ സ്ഥാപിച്ച ശേഷം പിന്നീട് ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട ജില്ലയില്‍ കോന്നി ആനക്കൂട്, പെരുനാട്‌, നാറാണംമൂഴി, നെടുംപ്രം, ഓമല്ലൂര്‍, സീതത്തോട്, ഇരവിപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കൊട്ടിഘോഷിച്ച് ഉത്ഘാടനം നടത്തിയ ഈ ടോയ് ലെറ്റുകള്‍ അധികൃതരുടെ അനാസ്ഥ കാരണം നശിച്ചു.

നാണയം ഉപയോഗിച്ച് പണം ഇട്ടശേഷം ഉപയോഗിക്കുന്നവായിരുന്നു ഇവയെല്ലാം. ടോയ് ലെറ്റിന് ഉള്ളില്‍ ഓട്ടോമാറ്റിക് ലൈറ്റ്, ഫ്ലഷിംഗ്, ഫ്ലോര്‍ ക്ലീനിംഗ് എന്നിവയെല്ലാം ചേര്‍ന്നതായിരുന്നു ഈ സംവിധാനം. ഉപഭോക്താവ് ടോയ് ലെറ്റിന് ഉള്ളില്‍ കടന്നാല്‍ ഫാനും ലൈറ്റും താനേ പ്രവര്‍ത്തിക്കും. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താതെയും പരിപാലിക്കാതെയും വന്നതോടുകൂടി ഇവയെല്ലാം നശിച്ചു. പദ്ധതിക്കായി ചിലവഴിച്ച കോടികളും നഷ്ടപ്പെട്ടു. പല പഞ്ചായത്തുകളുടെയും ശുചിമുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മിക്കവയും വൃത്തിഹീനമായ നിലയിലായതിനാല്‍ പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കുവാന്‍ മടിക്കുന്നു. സെപ്ടിക് ടാങ്കുകള്‍ പോലും പൊട്ടികിടക്കുന്ന അവസ്ഥയാണ് പലയിടത്തും.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു പദ്ധതികള്‍ക്കായി പണം വാരിക്കോരി ചിലവഴിക്കുമ്പോള്‍ ശുചിമുറികള്‍ക്കായി ഒന്നും തന്നെ ചിലവിടുന്നില്ല എന്നതാണ് വാസ്തവം. ജില്ലാ ആസ്ഥാനത്തും സ്ഥിതി വത്യസ്തമല്ല. പത്തനംതിട്ട നഗര ഹൃദയത്തില്‍ എത്തുന്ന ആളുകളും ശുചിമുറികള്‍ തേടി അലയേണ്ടി വരുന്നു. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ പ്രശ്നം നേരിടുന്നുണ്ട്. അടുത്തുള്ള പെട്രോള്‍ പമ്പുകളെയോ  ഹോട്ടലുകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...