Saturday, July 5, 2025 3:47 am

തെരഞ്ഞെടുപ്പ് തോൽവി കണ്ണ് തുറപ്പിച്ചു ; കെട്ടിട നിർമാണ ഫീസ് കുറയ്ക്കാൻ സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഉയർത്തിയ നടപടി സംസ്ഥാന സർക്കാർ പുനഃപരിശോധിക്കും. സി.പി.എം നിർദേശപ്രകാരമാണ് പുനരാലോചന. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരക്ക് വർധന തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടയ്ക്കാൻ വേണ്ടിയുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധനവും ചർച്ചയ്ക്ക് വന്നത്. കെട്ടിട നിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ വലിയ വർധനവായിരുന്നു സംസ്ഥാന സർക്കാർ 2023 ഏപ്രിലിൽ വരുത്തിയത്. അപേക്ഷാ ഫീസ് 50 രൂപയിൽനിന്ന് 1000 രൂപയാക്കുകയും പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 ആക്കുകയും ചെയ്തിരുന്നു. വലിയ വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയായും കൂട്ടി.

നഗര മേഖലയിലും സമാനമായ രീതിയിൽ വലിയ വർധനവുണ്ടായി. സാധാരണക്കാരായ ജനങ്ങൾക്ക് നിലവിൽ നൽകേണ്ടി വന്നിരുന്നതിനേക്കാൾ 100 ശതമാനം അധികം പൈസയാണ് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ചെലവായത്. ദീർഘകാലമായി വർധന വരുത്തിയിട്ടില്ല എന്ന വാദം ഉയർത്തിയായിരുന്നു സർക്കാർ ഇതിനെ നേരിട്ടത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി സി.പി.എമ്മിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ വരുത്തിയ വർധനവ് എങ്ങനെ കുറയ്ക്കാം എന്ന ആലോചനയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്നത്. നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാർ തലത്തിലെ തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...