Saturday, July 5, 2025 8:19 am

ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരം ; ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം വളരെ പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവതലമുറയിൽ പ്പെട്ടവരാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എം​പ്ലോയ്മെന്റ് റിപ്പോർട്ട് 2024’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങൾ 2004ൽ 54.2 ശതമാനം ആയിരുന്നെങ്കിൽ 2022ൽ 65.7 ശതമാനമായി ഉയർന്നു. ഇതിൽ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷൻമാരുമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്നം യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നർക്കിടയിൽ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

2000 മുതൽ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിച്ചതോടൊപ്പം തൊഴിലില്ലായ്മയും വർധിച്ചു. എന്നാൽ, കോവിഡിന് ശേഷം തൊഴിലവസരങ്ങൾ കുറഞ്ഞെന്നും പഠനത്തിൽ പറയുന്നു. 2000ൽ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളിൽ പകുതിയും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേർക്കും സ്ഥിര ജോലിയുണ്ടായിരുന്നു. ബാക്കി 37 ശതമാനം പേർക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ൽ സ്വയം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ സ്ഥിരം ജോലിയുള്ളവർ 28 ശതമാനവും നിശ്ചിതമല്ലാത്ത ജോലിയുള്ളവർ 25 ശതമാനവുമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....

നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

0
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി...

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...