ഏനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയം അഞ്ചു വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാനായില്ല

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഏനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയം അഞ്ചു വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാനായില്ല. ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് വില്ലേജിൽ 2020 സെപ്റ്റംബർ 24ന് വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയത്. കരാർ ഏറ്റെടുത്ത് സമ്മതപത്രംവച്ച് ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യയിൽ നാലു നിലകളുള്ള 28 ഫ്ലാറ്റ് അടങ്ങിയ രണ്ടുകെട്ടിട സമുച്ചയങ്ങളായിരുന്നു പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്.

രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവ ഉൾപ്പെടുന്ന താമസസൗകര്യമായിരുന്നു വിഭാവനം ചെയ്തിരുന്നത്. അടിത്തറയിൽ നിന്ന് നാലു നിലകളിൽ സ്റ്റീൽ ട്യൂബുകൾ ഉറപ്പിക്കുന്ന പണികൾ പൂർത്തീകരിച്ചു. തുടർ പണികൾ അനിശ്ചിതത്വത്തിലുമായി. അഹമ്മദാബാദ് ആസ്ഥാനമാക്കിയ കരാർ കമ്പനിയായിരുന്നു നിർമ്മാണം ഏറ്റെടുത്തത്. വ്യവസ്ഥകൾ പാലിക്കാത്ത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികൃതരും തയ്യാറാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...