റാന്നി: വിദ്യാലയ ജൈവ പച്ചക്കറിത്തോട്ടത്തിൽ പയറും വെണ്ടയും മുളകും വഴുതനയും നട്ടു വളർത്തി നൂറു മേനി കൊയ്തെടുത്ത ആവേശത്തിലാണ് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് സ്കൂളിലെ കുട്ടിക്കർഷകർ. കുട്ടികളുടെ ആഹ്ലാദവും ആവേശവും വാനോളം നിറഞ്ഞ അന്തരീക്ഷത്തിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, വൈസ് പ്രസിഡന്റ് ആഷിക് പീടികപ്പറമ്പിൽ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, കർഷക വിപണി പ്രസിഡന്റ് പി ടി മാത്യു, എന്നിവർ നേതൃത്വം നൽകി.
അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെയാണ് കുരുന്നുകള്‍ സ്കൂള്‍ മുറ്റത്ത് കൃഷിയിറക്കിയത്.
പുതിയ തലമുറയെ കാർഷിക സംസ്കൃതിയിലേക്ക് ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ കൃഷിത്തോട്ടം തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും പയറാണ് ഈ സീസണിൽ കൃഷി ചെയ്തിട്ടുള്ളത്. വെണ്ട, തക്കാളി, വഴുതന, മുളക് എന്നിവയും കുട്ടികളുടെ കൃഷിത്തോട്ടത്തിൽ സമൃദ്ധമായി വളരുന്നു. ആദ്യ വിളവെടുപ്പിൽ തന്നെ 20 കിലോയോളം പയറാണ് ലഭിച്ചത്.
സമയാസമയങ്ങളിൽ ചെയ്യേണ്ട വളപ്രയോഗ രീതികളും കീടനിയന്ത്രണ വിധികളും കുട്ടികൾക്ക് മനപാഠം ആണ്. കുട്ടികൾ തയ്യാറാക്കുന്ന വളവും ജൈവ കീടനാശിനികളും കെണികളുമാണ് ഉപയോഗിക്കുന്നത്. കൂടാതെ മീൻ കുളത്തിലെ അവശിഷ്ടങ്ങളും ബയോ ഗ്യാസ് പ്ലാന്റിൽ നിന്നുള്ള സ്ലെറിയും വളമാക്കുന്നു. കൃഷി വകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033