Wednesday, April 16, 2025 10:04 am

വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ആക്രമത്തില്‍ പരുക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ നന്ദ ഗോപാലനെ (27) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പത്തിയൂര്‍ വടശ്ശേരില്‍ ബിനു, ഭാര്യ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗമായ ബി ജെ പി അംഗം മോളി വടശ്ശേരി, മകള്‍ പ്രവീണ, മരുമകന്‍ എന്നിവര്‍ക്കെതിരെ കരീലകുളങ്ങര പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബിനു നടത്തുന്ന ഹോളി ബ്രിക്സ് കമ്പിനിയോട് ചേര്‍ന്ന കുടുംബവീട്ടില്‍ വ്യാജമദ്യ വില്പന നടക്കുന്നതായുള്ള നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു കായംകുളം എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ ബിപിന്‍, നന്ദഗോപാല്‍, രഞ്ജിത്ത് എന്നിവയുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി വ്യാജമദ്യവുമായി നിരവധി വ്യാജമദ്യ കേസില്‍ പ്രതിയായ പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ ശശിയെ പിടികൂടുകയും ചെയ്തിരുന്നു.

ശശിയുടെ ഒപ്പമുണ്ടായിരുന്ന വ്യാജമദ്യ കേസില്‍ പ്രതികളായ മറ്റുള്ളവര്‍ ഓടി രക്ഷപെടുകയും ചെയ്തിരുന്നു. പ്രതിയെ കൊണ്ടു പോകാനായി ശ്രമിക്കുന്നതിനിടയിലാണ് ബിനുവിന്റെ നേതൃത്യത്തില്‍ എക്‌സൈസ് സംഘത്തെ ആക്രമിക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് നിര്‍ത്തിയുള്ള അക്രമത്തില്‍ മര്‍ദ്ദനമേറ്റ നന്ദഗോപാല്‍ താഴെ വീഴുകയും ചെയ്തു. സംഭവം അറിഞ്ഞ് എക്‌സൈസൈസ് ഉദ്യോഗസ്ഥരും, കരീലകുളങ്ങരസിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. മര്‍ദ്ദനമേറ്റ നന്ദഗോപാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കാതെ ബിനുവും ഗ്രാമ പഞ്ചായത്ത് അംഗമായ മോളിയുടെയും നേതൃത്വത്തില്‍ എക്‌സൈസൈസ് വാഹനം തടഞ്ഞ് വീണ്ടും പോലീസിനെയും എക്‌സൈസ് സംഘത്തെയും ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ്...

നൂറ്റാണ്ടുകളുടെ സ്മരണയിൽ ചെങ്ങന്നൂര്‍ പഴയ സുറിയാനിപ്പള്ളിയില്‍ പെസഹാ വ്യാഴാഴ്ച അവല്‍ നേര്‍ച്ച നടക്കും

0
ചെങ്ങന്നൂര്‍ : പാരമ്പര്യതനിമ ചോരാതെ നൂറ്റാണ്ടുകളുടെ സ്മരണയിൽ ചെങ്ങന്നൂര്‍ പഴയ...

കള്ളക്കടൽ പ്രതിഭാസം ; തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ട​ലേ​റ്റം

0
ക​ണ്ണൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ട​ലേ​റ്റം. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ഴ​പ്പി​ല​ങ്ങാ​ട്,...

ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു

0
കൊച്ചി : കാക്കനാട് ചെമ്പുമുക്കിൽ ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ...