ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിന് കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിന് ഓശാന ഞായർ ദിനത്തിൽ കുരിശിന്‍റെ വഴി പ്രദക്ഷിണം നടത്താൻ പോലീസ് അനുമതി നിഷേധിച്ചു. ഡൽഹി ആർച്ച് ബിഷപ്പിന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ‘ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച കുരിശിന്‍റെ വഴി പ്രദക്ഷിണത്തിന് അനുമതി നൽകില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ പ്രദക്ഷിണം റദ്ദാക്കുകയാണ്. എങ്കിലും ഉച്ചയ്ക്ക് 2.30ന് കത്തീഡ്രൽ വളപ്പിൽ കുരിശിന്റെ വഴി സംഘടിപ്പിക്കും. എല്ലാവരെയും കത്തീഡ്രലിലേക്ക് ക്ഷണിക്കുന്നു’ എന്ന് ഡൽഹി ആർച്ച് ബിഷപ്പ് അറിയിച്ചു.

ഓൾഡ് ഡൽഹിയിലുള്ള സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. രാവിലെ കുരിശിന്‍റെ വഴി പ്രദക്ഷിണം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനുള്ള അനുമതിക്കായി ഡൽഹി പോലീസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി വളരെ വൈകി ലഭിക്കുകയായിരുന്നു. എന്താണ് അനുമതി നിഷേധിക്കാനുള്ള കാരണമെന്ന് പോലീസ് അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇവിടെ പ്രദക്ഷിണം നടന്നിരുന്നതാണ്. ക്രിസ്ത്യൻ ആഘോഷവേളകളിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ സന്ദർശിക്കാറുള്ള പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...