കോഴിക്കോട്: പാളയം പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുരങ്കം വയ്ക്കാൻ അനുവദിക്കില്ലെന്നും പദ്ധതി നടപ്പാക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അഡ്വ. സി.എം.ജംഷീറാണ് വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കല്ലുത്താൻ കടവിൽ ഫ്ലാറ്റ് പണിത് ചേരിയിലുള്ളവരെ മാറ്റി മാർക്കറ്റ് ഒരുക്കിയെങ്കിലും പാളയത്ത് മാർക്കറ്റ് തുടരുന്നതിനെപ്പറ്റിയായിരുന്നു ശ്രദ്ധ ക്ഷണിച്ചത്.പദ്ധതി പൂർത്തിയാക്കിയിട്ടും മാർക്കറ്റ് മാറ്റുന്നതിൽ കാലതാമസം നേരിടുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണത്. 110 കോടിയോളം ചെലവിട്ട പദ്ധതിയെ ഇപ്പോൾ എതിർക്കുന്നത് നഗരവാസികളോടുള്ള വെല്ലുവിളിയാണ്. വികസന പദ്ധതികൾ തടയുകയെന്ന ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. ജനങ്ങൾ കാത്തിരിക്കുന്നതാണ് മാർക്കറ്റ് മാറ്റണമെന്നതെന്നും കോർപ്പറേഷൻ ഏകകണ്ഠമായെടുത്ത തീരുമാനം എതിർക്കുന്നത് ജനങ്ങളോടുള്ള ചതിയാണെന്നും മേയർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























