തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ല : പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആകാശ് തില്ലങ്കേരി വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പി ജയരാജന്‍. സിപിഎം വിളിച്ചുചേര്‍ത്ത പൊതുയോഗത്തിലാണ് ജയരാജന്റെ വിമര്‍ശനം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പറ്റുമോയെന്ന് നോക്കി കോണ്‍ഗ്രസ് തില്ലങ്കേരിയില്‍ ഇടപെടുകയാണ് തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നേരിടാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അത് അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എമ്മിനെ എങ്ങനെ തകര്‍ക്കാം എന്നാണ് മാധ്യമങ്ങള്‍ ആലോചിക്കുന്നത്. തില്ലങ്കേരിയിലേക്ക് അല്ലാതെ വേറെ എങ്ങോട്ടാണ് താന്‍ പോകേണ്ടത്? തില്ലങ്കേരിയെ പറ്റി ബൈറ്റ് വേണമെന്ന് പറഞ്ഞ് പല മാധ്യമങ്ങളും സമീപിച്ചു. 525 പാര്‍ട്ടി മെമ്പര്‍മാരുണ്ട് ഇവിടെ. അവരാണ് പാര്‍ട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. ഞാന്‍ ജില്ല സെക്രട്ടറി ആയപ്പോള്‍ ആകാശിനെ പുറത്താക്കി.

എടയന്നൂര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും പാര്‍ട്ടി പുറത്താക്കി. ആ സംഭവത്തെ പാര്‍ട്ടി തള്ളി പറഞ്ഞു. എടയന്നൂരിലെ സംഭവത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറയ്ക്കാനില്ലെന്നും പി ജയരാജന്‍ പറഞ്ഞു. തില്ലങ്കേരിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സിപിഎമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നു.

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയപ്പോള്‍ വലതുപക്ഷ ശക്തികള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നപ്പോള്‍ ആ ദൗത്യം ഏറ്റെടുത്താണ് ആര്‍എസ്എസ് വന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോദി അധികാരത്തില്‍ വന്നാല്‍ സാമൂഹ്യനീതിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ല.

ഇവിടുത്തെ ആദ്യ കാല കമ്യൂണിസ്റ്റുകള്‍ ഒരു കൊട്ടേഷന്റെയും പിന്നാലെ പോയവരല്ല. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ദൈവിക രാഷ്ട്രമാണ്. എന്നുവെച്ചാല്‍ ഇസ്ലാമിക രാഷ്ട്രം. ഇവര്‍ തമ്മില്‍ രഹസ്യ ആലോചന നടത്തി. കീഴടങ്ങലിന്റെ നാനാവിധത്തിലുള്ള പ്രകടനമാണിത്. ആര്‍എസ്എസ് രൂപീകരിച്ചിട്ട് 100 വര്‍ഷം തികയാന്‍ പോവുകയാണ് 2025 ല്‍. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമമെന്നും ജയരാജന്‍ വിമര്‍ശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...