വീട്ടുകാർ ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയ തക്കം നോക്കി വീടിൻ്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വീട്ടുകാർ ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയ തക്കം നോക്കി വീടിൻ്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം. ഏഴായിരം രൂപയോളം മോഷ്ടാക്കൾ കവർന്നു. ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് നായരുകുന്ന് കുന്നത്ത് വീട്ടിൽ മംഗളാനന്ദൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. കുടുംബം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓണമാഘോഷിക്കാൻ സഹോദരിയുടെ വീട്ടിൽ പോയത്. കഴിഞ്ഞദിവസം വീട്ടിലെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ ക്ഷേത്രത്തിലേക്കായി മാറ്റി വെച്ചിരുന്ന 5000 രൂപയും സഹോദരി സൂക്ഷിച്ചിരുന്ന മുളം കുടുക്കയിലെ രണ്ടായിരം രൂപയും നഷ്ടപ്പെട്ടതായി കണ്ടത്. ബാഗിൽ ഉണ്ടായിരുന്ന പുതിയ മുക്ക് പണ്ടവും കാണാതായി. പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്. കുടുംബം വാടാനപ്പള്ളി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...