വീട്ടുകാർ ബന്ധുവീട്ടിൽ പോയി, ആളില്ലെന്ന് മനസിലാക്കി അടുക്കള വാതിൽ വഴി കയറിയ കള്ളൻ 50 പവൻ സ്വർണം കവർന്നു

For full experience, Download our mobile application:
Get it on Google Play

ചേർത്തല: തണ്ണീർമുക്കത്ത് ആളില്ലാതിരുന്ന വീട്ടിൽ മോഷണം. 50 പവന്റെ സ്വർണാഭരണങ്ങളാണ് ഇവിടുന്ന് മോഷണം പോയത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കെ എസ് ഇ ബി ഓഫീസിൽ സമീപം വാഴയ്ക്കൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഷാജിയും കുടുംബവും വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ഷാജി വീട്ടിൽ തിരികെ എത്തിയപ്പോൾ പുറകുവശത്തെ അടുക്കള വാതിൽ തകർത്ത നിലയിലാണ് കണ്ടത്. തുടർന്ന് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുടെ ബോക്സ് മാത്രം റൂമിൽ ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. വീട്ടിൽ ഉള്ള സി സി ടി വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. യുവാക്കളുടെത് എന്ന് തോന്നുന്ന ദൃശ്യങ്ങളാണ് സി സി ടി വിയിൽ കാണാൻ കഴിഞ്ഞത്. വിരലടയാള വിദഗ്ധരും മറ്റും ഞായറാഴ്ച വീട്ടിലെത്തി തെളിവ് ശേഖരിച്ചു. മുഹമ്മ പോലീസ് ഹൗസ് ഓഫീസർ ലൈസാത് മുഹമ്മദ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...