കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ അച്ഛൻ കൂടെ ചാടി: രണ്ടുപേരെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിണറ്റിൽ വീണ മകളെയും മകളെ രക്ഷിക്കാൻ കൂടെ ചാടിയ അച്ഛനെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പ്രാവച്ചമ്പലം സ്വാതി കോൺവെൻറ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം ഫയർഫോഴ്സ് നിലയത്തിൽ സന്ദേശം എത്തുന്നത്. തുടർന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോൾ വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ അച്ഛൻ മകളെയും പിടിച്ചു നിൽക്കുന്നത് ആണ് കാണുന്നത്. ഉടൻ തന്നെ റെസ്ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് അച്ഛനെയും മകളെയും രക്ഷപ്പെടുത്തി ഫായർഫോഴ്‌സ് ജീപ്പിൽ നേമം ഗവ.ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. കുടുംബപ്രശ്നം കാരണമാണ് 19 വയസുള്ള മകൾ കിണറ്റിൽ ചാടിയത്. മകൾ ചാടിയത് കണ്ടതും അച്ഛൻ കൂടെ ചാടുകയായിരുന്നു. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ സേനാഗംങ്ങളായ ഷാഫി, പ്രതോഷ്, രതീഷ്, സജിത്ത്, മഹേഷ്കുമാർ, സന്തോഷ്‌, സൃജിൻ, സനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...