ആലുവ : മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് പിതാവ് മകളുമായി പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മരിക്കാന്‍ പോകുന്നുവെന്ന് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്. അഗ്നിരക്ഷാസേനയും പോലീസും ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. സ്‌കൂട്ടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തുകയും പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നു.
വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പുതന്നെ ലെജു വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് പുഴയില്‍ ചാടാന്‍ പോകുന്നുവെന്ന് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ ഉടന്‍ വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ലൈജുവിനേയും കുട്ടിയേയും കണ്ടെത്താന്‍ സാധിച്ചില്ല. കുടുംബപരമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.