ആലുവയില്‍ പിതാവ് മകളുമായി പുഴയില്‍ ചാടി ; തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ആലുവ : മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് പിതാവ് മകളുമായി പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മരിക്കാന്‍ പോകുന്നുവെന്ന് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്. അഗ്നിരക്ഷാസേനയും പോലീസും ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. സ്‌കൂട്ടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തുകയും പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നു.

വീട്ടില്‍ നിന്ന് ഇറങ്ങും  മുമ്പുതന്നെ ലെജു വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് പുഴയില്‍ ചാടാന്‍ പോകുന്നുവെന്ന് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ ഉടന്‍ വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ലൈജുവിനേയും കുട്ടിയേയും കണ്ടെത്താന്‍ സാധിച്ചില്ല. കുടുംബപരമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...