എറണാകുളം : ചരിത്രത്തിൽ മതപരിവർത്തനങ്ങൾ സാമൂഹിക നവോത്ഥാനത്തിലെ സുപ്രധാന ഘടകമായിട്ടുണ്ടെന്നും ജാതിമേധാവിത്വത്തിനെതിരായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കുന്നതിൽ മതപരിവർത്തനങ്ങൾ നിർവഹിച്ച പങ്കാണ് സംഘ്പരിവാർ മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ട് വരുന്നതിന് പിന്നിലുള്ളതെന്ന് സോളിഡാരിറ്റി ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.
സംഘപരിവാർ മനുഷ്യനിൽ ക്രൂരതയാണ് വളർത്തുന്നതെന്നും അതാണ് വംശഹത്യയടക്കമുള്ള അതിക്രമത്തിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവർത്തനത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അസ്വസ്ഥപ്പെടുത്തുന്നത് ഒന്നാമനായി സംഘ്പരിവാറിനെ തന്നെയാണെന്നും അതോടൊപ്പം മതത്തിന് സാമൂഹിക നവോത്ഥാനവുമായി ബന്ധപ്പെട്ട് ഒരു റോളും നിർവഹിക്കാനില്ലെന്ന് കരുതുന്ന ‘പുരോഗമന ആശയക്കാർ’ ഏത് മതത്തിലേക്കുള്ള പരിവർത്തനത്തെയും അനാവശ്യമായ പ്രവർത്തനമായാണ് കാണുന്നതെന്നും അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ് പറഞ്ഞു.
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസര്‍ റവ.ഡോ വിന്‍സന്‍റ് കുണ്ടുകുളം, ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജി.ഐ.ഒ ജനറല്‍ സെക്രട്ടറി സമര്‍ അലി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന ശൂറ അംഗം ടി. മുഹമ്മദ് വേളം സമാപനം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ.നിഷാദ് കുന്നക്കാവ് നന്ദിയും പറഞ്ഞു.
സംഗമത്തിന്‍റെ ഭാഗമായി മണിപ്പുരിലെ കൃസ്ത്യന്‍ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീര്‍ത്തു. സോളിഡാരിറ്റി സംസ്ഥാന സെകട്ടറിമാരായ ഷബീര്‍ കൊടുവള്ളി, അസ്‍ലം അലി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സജീദ്, സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്‍റ് അനീഷ് മുല്ലശ്ശേരി, സോളിഡാരിറ്റി എറണാകുളം ജില്ല പ്രസിഡന്‍റ് അബ്ദുല്‍ ബാസിത്ത് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033