ഗൂഗിളിന്റെ ഹെഡ് ഓഫീസില്‍ ഇനി ആടുകള്‍ക്കും ജോലി ; ജോലിക്കെടുത്തത് 200 ആടുകളെ

For full experience, Download our mobile application:
Get it on Google Play

200 ആടുകളെ ജോലിക്കായി ​ഗൂ​ഗിൾ നിയമിച്ചുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കാലിഫോർണിയയിലെ ​ഗൂ​ഗിളിന്റെ ഹെഡ് ഓഫീസായ ​ഗൂ​ഗിൾ പ്ലെക്സിലാണ് ഈ ആടുകൾ ജോലി ചെയ്യുന്നത് . ആടുകൾക്ക് ​ഗൂ​ഗിളിൽ എന്ത് പണിയാണ് എന്നാവും നിങ്ങൾ ചിന്തിക്കുന്നത്.. പറയാം.. ഗൂ​ഗിൾപ്ലെക്സിലെ നാച്വറിൽ ‘ലോൺ മോവേഴ്‌സ്’ ആണ് ഈ ആടുകൾ. ഒരാഴ്ചയോളം ഇവർക്ക് ഇവിടെ ജോലിയുണ്ടാകും ജോലി കഴിഞ്ഞാൾ ആടുകൾ മടങ്ങുകയും ചെയ്യും. ഇനി എന്താണ് ജോലിയെന്ന് പറയാം.

26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ​ഗൂ​ഗിൾ ഓഫീസിന്റെ മുറ്റത്തെ പുല്ല് തിന്നലാണ് ഈ ആടുകളുടെ ജോലി. 2009ൽ ​ഗൂ​ഗിൾ ഓപ്പറേറ്റിം​ഗ് ഓഫീസർ അവരുടെ ബ്ലോ​ഗിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വാടകയ്ക്ക് എടുത്താണ് ആടുകളെ ഇവിടെ എത്തിക്കുന്നത്. കാലിഫോർണിയ ​ഗ്രേസിങ് എന്ന കമ്പനിയിൽ നിന്നാണ് ആടുകളെ വാടകയ്ക്ക് എടുക്കുന്നത്. പുല്ല് വൃത്തിയാക്കാൻ എന്തിനാണ് ആടുകൾ എന്നായിരിക്കും മനസ്സിൽ വരുന്ന ചോദ്യം അതിനും ഉത്തരമുണ്ട്.

കാലിഫോർണിയിയിലെ ​ഗൂ​ഗിളിന്റെ ഓഫീസ് കുന്നിൻചെരിവിന് സമാനമാണ്. പ്രകൃതിക്ക് ദോഷമില്ലാതെ ശബ്ദമോ വലിയ ബഹളമോ ഒന്നും ഇല്ലാതെ എങ്ങനെ ഈ പരിസരം പരിപാലിക്കാം എന്ന ചിന്തയിൽ നിന്നാണ്. ആടിനെ മേയാൻ വിടാമെന്ന തീരുമാനത്തിൽ എത്തുന്നത്. പ്രകൃതിക്ക് ദോഷമൊന്നുമില്ലാതെ പെട്രോളോ മറ്റ് ഇന്ധനങ്ങളോ ഒന്നും ചെലവാക്കാതെ വലിയ ഒച്ചയൊന്നും ഇല്ലാതെ തങ്ങൾ തോട്ടം പരിപാലിക്കുന്നത് ഇങ്ങനെയാണെന്നും ബ്ലോ​ഗിൽ വ്യക്തമാക്കിയിരുന്നു. ആടുകൾ പുല്ല് തിന്ന് തീരുമ്പോൾ കൃത്യമായി ഷേപ്പ് ഉണ്ടാവില്ല എന്നത് മാത്രമാണ് പോരായ്മ. അത് മാത്രമല്ല, മേയുന്നതിനിടെ ഇവയുടെ കാഷ്ഠം വളമായി ഉപയോ​ഗിക്കാനും സാധിക്കും.

26 ഏക്കറിലാണ് ​ഗൂ​ഗിളിന്റെ ക്യാംപസ്. 2 മില്യൺ ചതുരശ്ര അടിയാണ് ​ഗൂ​ഗിളിന്റെ ഓഫീസ്. ജുറാസിക് പാർക്കിന്റെ സിലിക്കോൺ ​ഗ്രാഫിക്സിൽ നിന്നാണ് 319 മില്യൺ‌ ഡോളറിന് ഈ സ്ഥലം ​ഗൂ​ഗിൾ വാങ്ങുന്നത്. ക്ലൈവ് വിൽകിൻസൺ എന്ന സൗത്ത് ആഫ്രിക്കൻ ആർക്കിടെക്റ്റാണ് പരിസ്ഥിതിക്ക് ചേരുന്ന വിധത്തിൽ ഓഫീസിന്റെ കെട്ടിടവും പരിസരവും ഡിസൈൻ ചെയ്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....