Monday, May 12, 2025 5:45 am

എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. ദശാവതാരച്ചാർത്ത്, ബാലലീല ചാർത്ത് ഡിസംബർ 21-ന് ആരംഭിക്കും. മത്സ്യാവതാരം, ആലിലക്കണ്ണൻ എന്നിവയാണ് ആദ്യ ദിവസം. വൈകിട്ട് 4.30 മുതൽ8 വരെയും അടുത്ത ദിവസം വെളുപ്പിന് 5 മുതൽ 6 വരെ നിർമാല്യ സമയത്തും ദർശനം നടത്താം. കൂർമം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, ഗുരുവായൂരപ്പൻ എന്നിങ്ങനെയാണ് തുടർന്നുള്ള ദിവസങ്ങളിൽ ചാർത്തുക.

ബാല ലീല ചാർത്തിൽ വെണ്ണക്കണ്ണൻ, കാളിയമർദനം, ഗോവർധനോദ്ധാരണം, ഉലൂഖല ബന്ധനം, ഗോപാലകൃഷ്ണൻ, ഊഞ്ഞാൽ കൃഷ്ണൻ, മുരളീകൃഷ്ണൻ, ഉണ്ണികൃഷ്ണൻ ആനപ്പുറത്ത്, ഗജേന്ദ്രമോക്ഷം എന്നിങ്ങനെയാണ് ചാർത്തുക. ഡിസംബർ 30-ന് സമാപിക്കും. ഭാഗവതസപ്താഹ യജ്ഞം ഡിസംബർ 23-ന് തുടങ്ങും. തലേദിവസം വൈകിട്ട് 7ന് മേൽശാന്തി കൃഷ്ണതീർഥ ജിതേന്ദ്ര രണൻ സെൻ ഭദ്രദീപ പ്രതിഷ്ഠ നടത്തും. നൂറ്റിമംഗലം വിജയകുമാറാണ് ആചാര്യൻ. മുഖത്തല തങ്കരാജ്, മഹാദേവിക്കാട് രാമചന്ദ്രൻ, കുറത്തിയാട് ചന്ദ്രൻ, മാവേലിക്കര രാജേഷ് എന്നിവർ പാരായണം ചെയ്യും. ഡിസംബർ 29 രാവിലെ 11.30-ന് അവഭൃഥസ്നാനത്തോടെ സമാപിക്കും.

ഡിസംബർ 26 വൈകിട്ട് ആറിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. 29 വൈകിട്ട്‌ 5.30-ന് അമ്പലപ്പുഴ വിജയകുമാർ, കോന്നിയൂർ വിപിൻ കുമാർ എന്നിവർ സോപാന സംഗീതം അവതരിപ്പിക്കും. ഏഴിന് എഴുമറ്റൂർ നടരാജ നൃത്തവിദ്യാലയത്തിന്റെ ഡാൻസ് തുടങ്ങും. 30 വൈകീട്ട് ഏഴിന് കോട്ടയം ശ്രീകുമാർ ഭജന നടത്തും. 31 വൈകിട്ട് 5.30-ന് കവി എഴുമറ്റൂർ ഉണ്ണിയെ ആദരിക്കും. യോഗ പ്രദർശനം, വിവേകാനന്ദ വിദ്യാപീഠം, ശിവപാർവതി എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ നൃത്തം എന്നിവയുമുണ്ട്.

ജനുവരി ഒന്ന് രാവിലെ 9.30-ന് ഏവൂർ രഘുനാഥിന്റെ ഓട്ടൻതുള്ളൽ, 11.30-ന് ഉത്സവബലി ദർശനം, വൈകിട്ട് നാലിന് പാമ്പാടി രാജന് വരവേൽപ്പ്, രാത്രി ഒൻപതിന് വായനശാല കവലയിൽനിന്ന് എതിരേൽപ്പ്, പതിനൊന്നിന് മധുര ശിങ്കാരവേലന്റെ ഗാനമേള, ഒന്നിന് പള്ളിവേട്ട എന്നിവ നടക്കും. വൈകിട്ട് 7.30-ന് ദേവിക സുനിലും ഹരികൃഷ്ണനും വായനശാല കവലയിൽ ഗാനമേള നടത്തും. ജനുവരി രണ്ട് വൈകിട്ട് ആറിന് കൊടിയിറക്കും. 6.30-ന് സുമേഷ് മല്ലപ്പള്ളി ഗാനമേള നടത്തും. രാത്രി 11-ന് കോട്ടാങ്ങൽ സുധിൻ കൃഷ്ണ സോപാനസംഗീതം അവതരിപ്പിക്കും. അമ്പലപ്പുഴ മാത്തൂർ സംഘം വേലകളി നടത്തും.

ഉപദേശക സമിതി പ്രസിഡന്റ് വിനോദ് പൈക്കര, സെക്രട്ടറി ശ്രീധരപ്പണിക്കർ തേവരോടത്ത്, വൈസ് പ്രസിഡന്റ് രമേഷ്‌കുമാർ നീറുവേലിൽ, ഉത്സവ കമ്മിറ്റി സെക്രട്ടറി ഗോപീകൃഷ്ണൻ തോമ്പിൽ, പബ്ലിസിറ്റി കൺവീനർ പ്രദീപ് കോട്ടാറ്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ പി സി സി പ്രസിഡന്‍റായി സണ്ണി ജോസഫ് എം എൽ എ ഇന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന് ഇന്ന് മുതൽ പുതിയ മുഖം. കെ...

അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ

0
ദില്ലി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ...

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...