പന്തളം : പന്തളം നഗരസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ തമ്മിലടി. ഭരണ കക്ഷികള്‍ തമ്മിലുള്ള തമ്മിലടിയില്‍ നഗരസഭാ ഭരണം സ്തംഭിച്ചിരിക്കുകയാണ്. ബിജെപി പാര്‍ട്ടി ലീഡറുടെ നേതൃത്വത്തില്‍ സെക്രട്ടറിയെ തടഞ്ഞു. നഗരസഭാ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധാരണ കമ്മിറ്റി വിളിച്ചു കൂട്ടാതെ അടിയന്തിര കൗണ്‍സില്‍ വിളിച്ചു കൂട്ടുകയും പദ്ധതിയെപ്പറ്റി വിശദമായ അറിയിപ്പ് കൗണ്‍സിലര്‍മാര്‍ക്ക് രേഖാമൂലം നല്‍കാത്തതിലും നേരത്തേ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം തമ്മിലടി മൂലം പാവങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ബി ജെ പി നിലപാട് അപഹാസ്യമാണെന്ന് യുഡിഎഫ് ആരോപിച്ചു. സെക്രട്ടറിക്ക് അടിയന്തിര കൗണ്‍സിലില്‍ പങ്കെടുക്കാനാവത്തതിനാല്‍ അടിയന്തിരകൗണ്‍സില്‍ പിരിച്ചുവിട്ടു. പന്തളം നഗരസഭയില്‍ 2021-22 പദ്ധതി അംഗീകാരത്തിനായി അഞ്ചുമാസം വൈകി ഡി.പി.സിക്ക് സമര്‍പ്പിച്ചതിനാലും വ്യക്തിഗത ആനുകൂല്ല്യങ്ങള്‍ നല്‍കുവാന്‍ നാളിതുവരെയായും കഴിഞ്ഞിരുന്നില്ല, നാലു കോടി രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു.