ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാന(17), ഉത്തര്‍പ്രദേശ്(13), മഹാരാഷ്ട്ര(11), മധ്യപ്രദേശ്(8), പശ്ചിമബംഗാള്‍(8), ബിഹാര്‍(5), ഒഡിഷ(4), ഝാര്‍ഖണ്ഡ്(4), ജമ്മു-കശ്മീര്‍(1) എന്നിവിടങ്ങളിലുമാണ് പോളിങ്. 96 സീറ്റില്‍ 49 എണ്ണം കഴിഞ്ഞതവണ എന്‍.ഡി.എ. (ബി.ജെ.പി.-42, ടി.ഡി.പി.-3, ശിവസേന-2, ജെ.ഡി.യു.-1, എല്‍.ജെ.പി.-1) നേടിയതാണ്. 12 എണ്ണം ഇന്ത്യസഖ്യത്തിലെ കക്ഷികളും( കോണ്‍ഗ്രസ്-6, തൃണമൂല്‍ കോണ്‍ഗ്രസ്-4, എന്‍.സി.പി.-1, നാഷണല്‍ കോണ്‍ഫറന്‍സ്-1). ബി.ജെ.പി.ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന വൈ.എസ്.ആര്‍.കോണ്‍ഗ്രസ്-22, ബി.ജെ.ഡി.-2, ബി.ആര്‍.എസ്.-9, എ.ഐ.എ.ഡി.എം.കെ.-2 എന്നിങ്ങനെയും നേടി. ഇതില്‍ 11 സീറ്റുകളില്‍ ഒരു ശതമാനത്തില്‍ത്താഴെ ഭൂരിപക്ഷത്തിനാണ് ഫലം നിര്‍ണയിക്കപ്പെട്ടത്. അതിനാല്‍ ഇക്കുറി ഇവിടങ്ങളില്‍ പോരാട്ടം ശക്തമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.