ഷൊർണൂർ: ഭാരതപ്പുഴയോരം സൗന്ദര്യവത്കരണ പദ്ധതിയുടെ അന്തിമരൂപരേഖ തയാറായി. വിനോദസഞ്ചാര പദ്ധതിയുൾപ്പെടെ 20 കോടിരൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് തയാറാക്കിയത്. കോഴിക്കോട് എൻഐടിയിലെ എൻജിനീയർമാരാണ് പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കി നഗരസഭയ്ക്ക് കൈമാറിയത്. ആദ്യഘട്ടത്തിൽ അഞ്ചുകോടിരൂപയുടെ പണി നടത്തും. ഇതിൽ പഴയ കൊച്ചിൻപാലം മുതൽ റെയിൽവേ പാലം വരെയുള്ള പ്രദേശത്തെ പുഴ സംരക്ഷിക്കും. കേന്ദ്രസർക്കാർ 50 വർഷത്തേക്ക് പലിശയില്ലാതെ തിരിച്ചടയ്ക്കേണ്ട വായ്പയായി അനുവദിക്കുന്ന 20 കോടി രൂപയാണിതിന് ചെലവഴിക്കുക. ജലസേചനവകുപ്പാണു നിർമാണച്ചുമതല ഏറ്റെടുത്തത്. ഇതിൻറെ ദർഘാസ് നടപടികൾ പൂർത്തിയാക്കി. തൃത്താല കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തത്.
രണ്ടുമാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് കരാർ. അടുത്തഘട്ടത്തിൽ ഭാരതപ്പുഴയോരം സൗന്ദര്യവത്കരിക്കുകയും അതുവഴി വിനോദസഞ്ചാരപദ്ധതികൾ നടപ്പാക്കുകയും ചെയ്യും. തടയണയെ ബന്ധിപ്പിച്ച് നടപ്പാത, വൈദ്യുതി ദീപാലങ്കാരം, ബോട്ട് സവാരി, തടയണയെ ബന്ധിപ്പിച്ചുള്ള നടപ്പാത തുടങ്ങിയ പദ്ധതികളെല്ലാം ആസൂത്രണംചെയ്യുന്നുണ്ട്. ഇതിൻറെ ദർഘാസ് നടപടികളും പൂർത്തിയായി. കഴിഞ്ഞദിവസം നഗരസഭാധ്യക്ഷനും സെക്രട്ടറിയും ജലസേചനവിഭാഗം എൻജിനീയർമാരും പുഴയോരത്തെത്തി സ്ഥലം വിട്ടുനൽകുന്നതിനുള്ള പരിശോധന നടത്തിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.