ഭാ​ര​ത​പ്പു​ഴ​യോ​ര സൗന്ദര്യവത്കരണം പ​ദ്ധ​തി​യു​ടെ അ​ന്തി​മരൂ​പ​രേ​ഖ ത​യാറാ​യി

For full experience, Download our mobile application:
Get it on Google Play

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ​യോ​രം സൗ​ന്ദ​ര്യ​വ​ത്കര​ണ പ​ദ്ധ​തി​യു​ടെ അ​ന്തി​മരൂ​പ​രേ​ഖ ത​യാറാ​യി. വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​യു​ൾ​പ്പെ​ടെ 20 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ത​യാറാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ് പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യാറാ​ക്കി ന​ഗ​ര​സ​ഭ​യ്ക്ക്‌ കൈ​മാ​റി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു​കോ​ടി​രൂ​പ​യു​ടെ പ​ണി ന​ട​ത്തും. ഇ​തി​ൽ പ​ഴ​യ കൊ​ച്ചി​ൻ​പാ​ലം ​മു​ത​ൽ റെ​യി​ൽ​വേ​ പാലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ പു​ഴ സം​ര​ക്ഷി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​ർ 50 വ​ർ​ഷ​ത്തേ​ക്ക് പ​ലി​ശ​യി​ല്ലാ​തെ തി​രി​ച്ച​ട​യ്ക്കേ​ണ്ട വാ​യ്പ​യാ​യി അ​നു​വ​ദി​ക്കു​ന്ന 20 കോ​ടി രൂ​പ​യാ​ണി​തി​ന് ചെ​ല​വ​ഴി​ക്കു​ക. ജ​ല​സേ​ച​ന​വ​കു​പ്പാ​ണു നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ൻറെ ദ​ർ​ഘാ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തൃ​ത്താ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്.

ര​ണ്ടു​മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ക​രാ​ർ. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ഭാ​ര​ത​പ്പു​ഴ​യോ​രം സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ക​യും അ​തു​വ​ഴി വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും​ ചെ​യ്യും. ത​ട​യ​ണ​യെ ബ​ന്ധി​പ്പി​ച്ച് ന​ട​പ്പാ​ത, വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​രം, ബോ​ട്ട് സ​വാ​രി, ത​ട​യ​ണ​യെ ബ​ന്ധി​പ്പി​ച്ചു​ള്ള ന​ട​പ്പാ​ത തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ​ല്ലാം ആ​സൂ​ത്ര​ണം​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൻറെ ദ​ർ​ഘാ​സ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നും സെ​ക്ര​ട്ട​റി​യും ജ​ല​സേ​ച​ന​വി​ഭാ​ഗം എ​ൻ​ജി​നീ​യ​ർ​മാ​രും പു​ഴ​യോ​ര​ത്തെ​ത്തി സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...