തിരുവനന്തപുരം : ഗവർണറുടെയും മുഖ്യമന്ത്രിയുടെയും കത്തിടപാടിൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടു പേരും സുപ്രധാന ഭരണഘടനാപദവി വഹിക്കുന്നവരെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെന്നല്ല ഇന്ത്യയിൽ പോലും ഇങ്ങനെയൊക്കെ നടക്കാറുണ്ടോയെന്ന് അറിയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. അതേസമയം ‘ധനമന്ത്രിയില്‍ അചഞ്ചല വിശ്വാസം’ ആണുള്ളതെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശം ഗവര്‍ണര്‍ക്കുള്ള കത്തില്‍ മന്ത്രിയുടെ വാക്കുകളില്‍ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെടുത്താവുന്ന ഒന്നുമില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
ഗവർണറുടെയും മുഖ്യമന്ത്രിയുടെയും കത്തിടപാടിൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി
RECENT NEWS
Advertisment