ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി റാണി ജോസ് (കേരള കോണ്‍ഗ്രസ് (എം) തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാലാ : ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി റാണി ജോസ് (കേരള കോണ്‍ഗ്രസ് (എം) തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് ധാരണ പ്രകാരം മുന്‍ പ്രസിഡന്‍റ് റൂബി ജോസ് രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടന്നത്. 13 അംഗ പഞ്ചായത്തു കമ്മിറ്റിയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. എല്‍.ഡി.എഫിന് 8 അംഗങ്ങളും യു.ഡി.എഫിന് 5 അംഗങ്ങളുമാണുള്ളത്. രണ്ട് തവണ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും രണ്ടു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു റാണി ജോസ്. കേരള വനിതാ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്‍റുകൂടിയാണ്.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റാണി ജോസിനെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി എന്നിവര്‍ അഭിനന്ദിച്ചു. വനിതാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും അനുമോദിച്ചു. യോഗത്തില്‍ പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലീന സണ്ണി, ബെറ്റി ഷാജു, റൂബി ജോസ്, ബിജി ജോജോ എന്നിവര്‍ പ്രസംഗിച്ചു.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...