ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് പിടികൂടി ; കുട്ടികളെ സ്‌കൂളിൽ എത്തിച്ചത് എ.എം.വി.ഐ

For full experience, Download our mobile application:
Get it on Google Play

കോട്ടയ്ക്കല്‍ : ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് പിടികൂടി. പകരം കുട്ടികളെ സ്‌കൂളിൽ എത്തിച്ചത് എ.എം.വി.ഐ. ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. പരിശോധനക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈസന്‍സ് ഇല്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍ നിന്നും ഇറക്കി വിട്ടു.

തുടര്‍ന്ന് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇരിങ്ങല്ലൂര്‍ എ.എല്‍.പി.സ്‌കുളിന്‍റെ ഉടമസ്ഥതയിലുള്ള ബസാണിത്. ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ വെച്ച് വാഹനം ഓടിച്ചതിന് സ്‌കൂള്‍ ബസിന്‍റെ ആര്‍.സി ഉടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.വി.ഐ കെ.എം അസൈനാര്‍, എ.എം.വി.ഐ മാരായ സുനില്‍ രാജ്, വിജീഷ് വാലേരി എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...