അപകടത്തില്‍ പരിക്കേറ്റ് 20 മിനിറ്റോളം റോഡില്‍ കിടന്ന കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചു. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്.  തിങ്കളാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം തമ്പാനൂരിന് സമീപം പനവിള ജങ്ഷനിലായിരുന്നു അപകടം.  അപകടത്തിൽ പരിക്ക് പറ്റി 20 മിനിറ്റോളം റോഡിൽ കിടന്ന ഇവരെ മറ്റൊരു ബസിൽ വന്ന യാത്രക്കാരാണ് ആശുപത്രിയിൽ  എത്തിച്ചത്.

കാസര്‍ഗോട് ജില്ലയിലെ ചിറ്റാരിക്കല്‍ കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായ കുമാരി ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കലിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കുമാരി ഗീതയുടെ ഭർത്താവും ആംഡ് പോലീസ് ഇന്‍സ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിറ്റോളം റോഡില്‍ കിടന്നതിനെ തുടര്‍ന്ന് ഏറെ രക്തം നഷ്ടമായിരുന്നു. പിന്നാലെ വന്ന മറ്റൊരു ബസിലെ യാത്രക്കാര്‍ ഇവരെ സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുമാരി ഗീതയുടെ ഭര്‍ത്താവ് പരമേശ്വരന്‍ നായര്‍ ദീര്‍ഘകാലം മുന്‍ മുഖ്യമന്ത്രി കെ.കരുണകരന്‍റെ ഗണ്‍മാനായിരുന്നു. മക്കള്‍: ഗൗരി, ഋഷികേശ്. മരുമകന്‍: കിരണ്‍ (കെ എസ് ഇ ബി)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

കൊല്ലത്ത് രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
കൊല്ലം: കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ്...